ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ) (/* ലിറ്റിൽ കൈറ്റ്സ് ടീം വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം സ്വീകരിക്ക...)

ലിറ്റിൽ കൈറ്റ്സ് അവാർ‍ഡ്



ലിറ്റിൽ കൈറ്റ്സ് ടീം വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നു.

കൊടുവള്ളി ഗവ.ഹയർസെക്കൻഡറിക്ക് സംസ്ഥാന സർക്കാറിന്റെ ലിറ്റിൽകൈറ്റ്സ് അവാർഡിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു.ജില്ലയിൽ ഈ അവാർഡ് ലഭിക്കുന്ന ഏക ഗവ.സ്കൂൾ ആണ് ജി.എച്ച്.എസ്.എസ്.കൊടുവള്ളി. സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ അവാർഡ് നൽകുന്നത്. തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്ന് ഹെഡ്മാസ്റ്റർ അബ്ദുസ്സമദ് സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് അവാർഡ് ഏറ്റുവാങ്ങിയത്.അവാർഡ് ദാനചടങ്ങിൽ ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ,വി എസ് ശിവകുമാർ എം.എൽ.എ, ലിറ്റിൽകൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ.അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു