എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/എന്റെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ലോകം      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ലോകം     

എന്നെ നിങ്ങൾക്കറിയാം. ഇന്ന് ലോകം മുഴുവൻ എന്നെക്കുറിച്ചാണ് സംസാരം. ഞാൻ എവിടെ നിന്നാണ് വന്നത് എവിടെയാണ് പിറന്നത് എന്നെല്ലാം ഞാൻ നിങ്ങളോട് പറയാം. നിങ്ങൾ മനുഷ്യർ എന്നെ ഭയപ്പെടുന്നു എന്താണെന്നോ ഇന്ന് നിങ്ങളുടെ മരണത്തിന് ഞാനാണ് മുഖ്യമായ കാരണം. എല്ലാവരുടെ ശ്വാസകോശത്തിലും ഞാൻ കയറിപ്പറ്റും. ഇനിയാണ് വിദ്യ. ഞാൻ അയാൾക്ക് പനി, തൊണ്ടവേദന, ചുമ, ജലദോഷം തുടങ്ങിയവ വരുത്തും. ഇനി ഞാൻ എന്നെക്കുറിച്ച് പറയാം ... ഞാൻ കൊറോണ വൈറസ് - ഐക്യരാഷ്ട്രസംഘടന എനിക്കൊരു പുതിയ പേര് തന്നിട്ടുണ്ട്. 'കോവിഡ് -19' ചൈനയിൽ വച്ചാണ് മനുഷ്യർ എന്നെ തിരിച്ചറിഞ്ഞത്. ആദ്യം ഞാൻ വവ്വാലിൽ നിന്നണ് വന്നത്.വവ്വാലിൽ നിന്ന് ഈ നാംപേച്ചിയിലേക്കും അതിൽ നിന്ന് മനുഷ്യരിലേക്കും പടർന്നു. ഇന്ന് ഞാൻ ലോകം മുഴുവനും ഉണ്ട്. ഒരാളുടെ ദേഹത്തിൽ നിന്ന് എങ്ങനെയാണ് മറ്റൊരാളിലേക്ക് എത്തുന്ന തെന്നറിയാമോ? അയാൾ ചുമക്കുമ്പോഴാണ്. അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ വല്ല്യ വല്ല്യ രാജ്യങ്ങളെല്ലാം എന്റെ മുമ്പിൽ തോറ്റു തലകുനിച്ചു. പക്ഷേ നിങ്ങളുടെ കൊച്ചു കേരളം എന്നെ തോൽപ്പിക്കുമോ? എന്തായാലും നിങ്ങളുടെ ജാഗ്രത നിങ്ങളെ രക്ഷിക്കട്ടെ.
 

Parthiv krishna
4B എസ്.വി.എ.യു.പി.എസ് കാപ്പിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ