Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം
ലോക്ക് ഡൗൺ ദിവസങ്ങളിൽ ഞാൻ എന്റെ വീടിന്റെ പരിസരത്തേക്ക് ഒന്ന് കണ്ണോടിച്ച് നോക്കി.
ഏറെ ശുചിത്വരഹിതമായ ഒരു ചുറ്റുപാടിലായിരുന്നു ഞാൻ താമസിച്ചിരുന്നത്.
അതോടൊപ്പം വീടിന്റെ നവീകരണത്തിനായി ആ വർഷം പറമ്പിലെ അഞ്ചു മരങ്ങൾ മുറിക്കുകയും ചെയ്തു.
വീട്ടിലിരുന്നിട്ടെന്തോ എനിക്ക് ഇരുപ്പുറക്കുന്നില്ല!
നേരം പുലരുന്നതിനു മുൻപു തന്നെ ഒന്ന് നടക്കാനിറങ്ങിയാലോ എന്ന് ഞാൻ കരുതി.
പിന്നെയും ചിന്തിച്ചു.
സർക്കാരിന്റെയും പോലീസിന്റെയും ലോക്ക് ഡൗൺ ചങ്ങലകളിൽ കിടന്ന് പിടയുകയാണ് ഞാൻ.
ഒരുപക്ഷേ പിടിക്കപ്പെട്ടാൽ പോലീസിന്റെ കൈയ്യുടെ ചൂട് ഞാനറിയേണ്ടി വരും.
പിന്നെയും ഞാൻ ഏകാന്തമായി ചിന്തിച്ചു.
റഷ്യൻ സാഹിത്യകാരനായ ബെർണി ഇഗ്നീഷ്യസ് ഇങ്ങനെ പറഞ്ഞു.
“Sea mother is an international thief”
കടലമ്മ കള്ളിയാണെന്ന്
അതുകൊണ്ട് ഞാനും ഒരു ചെറിയ കള്ളത്തരം കാണിക്കുന്നതിൽ വലിയ തെറ്റൊന്നുമില്ല.
നഗരത്തിന്റെ ശാന്തമായ ഇടനാഴിയിലൂടെ ഞാൻ എന്റെ യാത്ര തുടങ്ങി.
അശാന്തമായ മനസ്സോടെ മരങ്ങളും ചെടികളും എന്നോടെന്തോ പുലമ്പുന്നതായി എനിക്ക് തോന്നി.
ഒരുപക്ഷേ പരിസ്ഥിതിയുടെ സങ്കടങ്ങളായിരിക്കാം.
എനിക്ക് എന്റെ സങ്കടങ്ങളെ പറ്റി ചിന്തിക്കാൻ പോലും സമയമില്ല.
പിന്നെയാണോ പ്രകൃതിയുടെ ?
ഞാൻ ആ ആർത്തുവിളികൾക്ക് മുന്നിൽ മുഖം തിരിച്ച് നടന്നു.
നടന്ന് നടന്ന് നഗരത്തിന്റെ ഒറ്റപ്പെട്ട ഒരു സ്ഥലത്തെത്തി.
ചവറു കൂമ്പാരങ്ങളിൽ ആ പ്രദേശം ഏറെ ദുർഗന്ധം നിറഞ്ഞതായിരുന്നു.
ശുചിത്വ രഹിതമായ എന്റെ നാടിന്റെ ചിത്രം വരച്ചു കാട്ടാനായിരിക്കും ഒരു പക്ഷേ പ്രകൃതി ശ്രമിച്ചത്.
ആ ചപ്പു ചവറുകൾക്കിടയിൽ ഞാൻ എന്തോ മിന്നുന്നതായി കണ്ടു.
പെട്ടെന്ന് നോക്കിയപ്പോൾ മനസ്സിലായി അത് ഒരു കിരീടമായിരുന്നുവെന്ന്.
അത് ചലിക്കുന്നുണ്ടായിരുന്നു.
ഏറെ അത്ഭുതം എന്ന് പറയാവുന്നതായിരുന്നു ആ കാഴ്ച്ച.
ആ കിരീടം രണ്ടായി, പിന്നീട് അത് ഇരട്ടിക്കാൻ തുടങ്ങി.
എന്റെ ഉള്ളിൽ ജിജ്ഞാസയോടൊപ്പം ഭയവുമുണർന്നു.
അപ്പോഴേക്കും സൂര്യൻ തന്റെ ചങ്ങലവട്ടയാൽ ഭൂമിയിൽ പ്രകാശം പരത്തിയിരുന്നു.
ആ കിരീടം എന്നിലേക്ക് പ്രവേശിച്ചതായി എനിക്ക് തോന്നി.
എന്റെ ശ്വാസകോശത്തിൽ എന്തോ ഒരു ഇടിമുഴക്കം.
ഞാൻ വീട്ടിലേക്ക് മടങ്ങി
ആ കാഴ്ച്ച എന്റെ കൺമുൻപിൽ തന്നെ തട്ടികളിക്കുന്നതായി എനിക്ക് തോന്നികൊണ്ടിരുന്നു.
അന്ന് എന്നെ അന്വേഷിച്ച് കുറച്ച് ആരോഗ്യപ്രവർത്തകർ എന്റെ വീട്ടിലേക്ക് വന്നു.
കുടുംബാംഗങ്ങളേയും കൂട്ടുകാരേയും എന്നിൽ നിന്നും അകറ്റി.
എന്നെ തനിച്ചാക്കി.
എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഞാൻ.
എനിക്ക് എല്ലാവരുമുണ്ടായിരുന്നു.
പക്ഷേ ആ നിമിഷം ഞാനാരുമില്ലാത്തവനായി
തികച്ചും ഏകാകിയായി മാറി.
ഈ നിമിഷം മരണപ്പെടും എന്ന ചിന്തയിലേക്ക് ഞാൻ ആഴ്ന്നിറങ്ങാൻ തുടങ്ങി.
ആ മുൾക്കിരീടം എന്നിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു കൊണ്ടിരുന്നു.
എന്റെ നിസ്സായ നിമിഷങ്ങളിലേക്ക് വെള്ളയുടുപ്പിട്ട മാലാഖമാർ പ്രവേശിച്ചു.
അവരെ നിങ്ങൾ നഴ്സ്മാരെന്നും, ഡോക്ടർമാരെന്നും വിളിക്കും.
പക്ഷേ അവർ എനിക്ക് ചിറകടി ശബ്ദം കേൽപ്പിക്കാത്ത വെള്ളരിപ്രാവുകളായിരുന്നു.
അവർ പറഞ്ഞു ലോക നന്മക്കായി നിങ്ങൾ ഇവിടെ ഇരുന്നേ പറ്റൂ.
"ഐസൊലേഷൻ ടു വിൻ" എന്നതാണ് നമ്മുടെ മുദ്രാവാക്യം.
എന്നിൽ നിന്നും ആ മുൾക്കിരീടമാകുന്ന കൊറോണയെ ഞാൻ ആരിലേക്കും പകരാൻ അനുവദിക്കില്ല
എന്ന് ശപഥം ചെയ്തു.
രോഗത്തെ പ്രതിരോധിക്കാൻ ഞാനൊറ്റപ്പെട്ടേ തീരൂ എന്ന തിരിച്ചറിവിലേക്ക് ഞാൻ എത്തി.
രോഗ മുക്തനായി കുടുംബത്തിൽ സന്തോഷത്തോടെ കഴിയുമ്പോൾ
പ്രകൃതി എന്നോട് പറയാൻ ശ്രമിച്ചതിലൂടെ ഒന്ന് കാതോർത്തു.
അന്ന് തന്നെ ഞാൻ എന്റെ വീടും പരിസരവും വൃത്തിയാക്കുകയും മരം വച്ചു പിടിപ്പിക്കുകയും ചെയ്തു.
നമുക്ക് സംരക്ഷിക്കാം പ്രകൃതിയെ....
“വീട്ടിലിരിക്കുന്ന ഈ ലോക് ഡൗൺ ദിവസങ്ങൾ പ്രകൃതിയെ അറിഞ്ഞുകൊണ്ടും
പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടും നമുക്ക് മുന്നേറാം.
ജാഗ്രതയോടെ ഒരു നല്ല നാളേയ്ക്കായി കൊറോണയെ പ്രതിരോധിക്കാനായ്...”
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|