എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ദുരിതകാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുരിതകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരിതകാലം

ഇതെന്തുകാലം
മഹാദുരിത കാലം
മഹാമാരി പെയ്തിടുന്ന കാലം
മാനുഷർ സങ്കടത്തിലാണ്ട കാലം

ലോകമൊന്നാകെ തച്ചുടച്ച വ്യാധി
പൊലിയുന്നു ജീവനുകൾ പലതുമീ വ്യാധിയിൽ
മനുഷ്യർ നെയ്ത സ്വപ്നങ്ങൾ തകർന്നടിഞ്ഞു വേഗം
ഈ ദുർവിധിക്കൊരു മോചനമുണ്ടോ ഇനി

പൊരുതിടാം എതിർത്തിടാം ഈ മഹാ മാരിയെ
വീട്ടിലിരുന്നു ഒറ്റക്കെട്ടായി ചെറുത്തിടാം
കൈകൾ നിരന്തരം കഴുകിടാം
മുഖാവരണം ധരിച്ചിടാം

കൈകൂപ്പൽ നമുക്ക് ശീലമാക്കാം
ശുചിത്വം ശീലമാക്കാം
നൽകാം ഒരു പുഞ്ചിരി കാക്കിക്കുള്ളിലെ നായകർക്കു
നൽകാം ഒരു പുഞ്ചിരി ആരോഗ്യ പ്രവർത്തകർക്ക്

അതിജീവിക്കും നമ്മളീ മഹാമാരിയെ കരുത്തോടെ കരുതലോടെ അതിജീവിക്കും

ആദിത്യ ഹരി ടി
8 a എം.വി._എച്ച്.എസ്._തുണ്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത