ജി എൽ പി എസ് പയ്യന്നൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13912 (സംവാദം | സംഭാവനകൾ) ('ഇന്ന് നമ്മൾ കോവിഡ് 19( കൊറോണ) എന്ന മഹാമാരിയുടെ ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇന്ന് നമ്മൾ കോവിഡ് 19( കൊറോണ) എന്ന മഹാമാരിയുടെ ലോകത്താണ് ജീവിക്കുന്നത്.എന്താണ് കൊറോണ? അതൊരു വൈറസ് രോഗമാണ് .2019-20 ലെ കൊറോണ രോഗം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു .രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് അത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത് .മൂക്കും വായും മൂടുന്നതിലൂടെ രോഗാണു വ്യാപനം കുറെയേറെ തടയാം .രോഗാണു സമ്പർക്കം ഉണ്ടാകുന്ന സമയം മുതൽ രോഗ ലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണ യായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്തി ശുചിത്വം പാലിക്കുക,രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക,ഹസ്തദാനം ഒഴിവാക്കുക കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കൻ്റോളം നന്നായി കഴുകുക,ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ ചെയ്താൽ നമുക്ക് രോഗപ്പകർച്ച തടയാൻ സാധിക്കും.

                                                        ശ്രേയ പ്രവീൺ
                                                          മൂന്നാം തരം
                                                     ജി.എൽ.പി.എസ് പയ്യന്നൂർ