ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടാണ് നിന്റെ മുന്നിൽ
ഒറ്റക്കെട്ടാണ് നിന്റെ മുന്നിൽ
കൂട്ടുകാരേ ഇന്ന് നമ്മുടെ ലോകം പുരോഗതിയുടെയും വികസനത്തിന്റേയും കാര്യത്തിൽ വളരെ ഉന്നതിയിൽ നിൽക്കുന്നുവെങ്കിലും നിസ്സാരനായ ഒരു രോഗാണുവിന്റെ മുന്നിൽ നമ്മുടെ ശക്തി ദൗർബല്യങ്ങൾ പരീക്ഷിക്കപ്പെടുകയാണ് .സകല ശക്തിയുമുപയോഗിച്ച് നമുക്കീ രോഗത്തെ പ്രതിരോധിക്കേണ്ടതുണ്ട് .അതാണ് നമ്മുടെ ലക്ഷ്യം. നാം പൊരുതി വിജയിക്കുകതന്നെ ചെയ്യും. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതിനൊപ്പം തന്നെ സാമൂഹ്യ അകലം പാലിച്ച് നമ്മെത്തന്നെ സംരക്ഷിക്കേണ്ട ബാധ്യത നാം ഏറ്റെടുക്കണം. സോപ്പുപയോഗിച്ച് ഇടക്കിടെ കൈ കഴുകുകയും മറ്റുള്ളവരിൽ നിന്ന് കൃത്യമായ ശാരീരിക അകലം പാലിക്കുകയും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഏതെങ്കിലും തരത്തിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചുകൊണ്ട് പ്രത്യേക കേന്ദ്രങ്ങളിലേക്ക് നമ്മൾ പോകണം. അങ്ങനെയെക്കെയായാൽ എത്രയും പെട്ടെന്ന് തന്നെ നമുക്ക് ഈ മഹാമാരിയെ പിടിച്ചുകെട്ടാം, പ്രതിരോധിക്കാം. ഇതിനായി ഒത്തൊരുമയോടെ പ്രവർത്തിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ