ഉപയോക്താവ്:Rajukottara

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 23 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajukottara (സംവാദം | സംഭാവനകൾ)
 ആമുഖം

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടര്‍ ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണര്‍ഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങള്‍ എന്നിവയില്‍ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതല്‍ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റില്‍ ഉള്‍ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, പ്രധാനതാള്‍, പോലുള്ള അപൂര്‍വ്വം സംരക്ഷിത ലേഖനങ്ങള്‍ ഒഴിച്ച്‌ മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Rajukottara&oldid=9067" എന്ന താളിൽനിന്ന് ശേഖരിച്ചത്