സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/പരിസര ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വവും രോഗപ്രതിരോധവും

പകർച്ചവ്യാധികൾ മനുഷ്യവംശത്തെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. രോഗത്തിനു മുമ്പിൽ പകച്ചു നിന്നിരുന്ന പഴയ ജനതയിൽ നിന്ന് അതിനെ കീഴ പ്പെടുത്തുന്ന പുതിയ ജനതയിലേയ്ക്ക് നാം വളർന്നിരിക്കുന്നു. എന്നാൽ രോഗത്തിന്റെ ഉത്ഭവകാരണമായ ശുചിത്വമില്ലായ്മ ഇനിയും വർജിക്കാൻ നമ്മുക്ക കഴിഞ്ഞിട്ടില്ലെന്ന് നാം ഓർമ്മിക്കണം.

പരിസര ശുചിതവും വ്യക്തി ശുചിത്വവും ശീലിച്ചെങ്കിൽ മാത്രമേ ഒരു നല്ല ആരോഗ്യമുള്ള ജനതയെ കെട്ടിപ്പടുക്കാൻ സാധിക്കൂ.പരിസരങ്ങൾ വൃത്തിയാക്കാനും അവ വൃത്തിയായി സൂക്ഷിക്കാനും നാം പരിശ്രമിക്കണം. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നവരും പൊരു സാധനങ്ങൾ വൃത്തികേടാക്കുന്നവരും ഇനിയും പഠിച്ചിട്ടില്ല. പ്രകൃതി നൽക്കുന്ന തിരിച്ചട്ടികൾ കണ്ടും കണ്ടിട്ടുമിക്കാത്ത ഒരു ജനതയാണ് ഇന്നത്തേത്. പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് മാത്രമല്ല നമ്മൾ ജീവിക്കുന്ന പ്രദേശത്തിന്റെ തന്നെ മുഖച്ഛായ അതു മാറ്റിമറിക്കും.

ശുചിത ബോധമുള്ള സമൂഹത്തിനു മാത്രമേ നല്ലൊരു നാളെയെ കെട്ടിപ്പടുക്കാനാവൂ. സമൂഹത്തിന് ശുചിത്വ ബോധമുണ്ടാകണമെങ്കിൽ ഓരോ കുടുംബത്തിനും അത് ഉണ്ടായിരിക്കണം.വീട്ടിൽ പ്രവർത്തിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ നാളെ ഒരു വെല്ലുവിളിയായി മാറിയേക്കാം.അതിനാൽ വീട്ടിൽ തന്നെ നല്ല ശുചിത്വ ബോധവന്മാരായി നമ്മൾ വളരണം. പ്രത്യേകിച്ച് നാളത്തെ പൗരന്മാരാക്കേണ്ടവർ അവരാണ് നമ്മുടെ കുട്ടികൾ.അവരെ ഇക്കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്താനും മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.നീണ്ടനാളത്തെ പ്രവർത്തനം കൊണ്ടേ കുട്ടികളെ ഉത്തരവാദിത്വ ബോധവന്മാരാക്കി മാറ്റാൻ കഴിയൂ.

ശുചിത്വം പാലിക്കുമ്പോൾ നാം തുരത്തുന്നത് പലവിധ പകർച്ചവ്യാധികളെയാണെന്ന് മറക്കരുത്. രോഗം വരുമ്പോൾ എടുക്കുന്ന തീരുമാനങ്ങളെക്കാൾ അത് വരാതിരിക്കാനുള്ള മുൻകരതലുകളാണ് നാം എടുക്കേണ്ടത്. മാത്രമല്ല ഒറ്റകെട്ടായുള്ള പ്രവർത്തനവും അവയെ അകറ്റാൻ വളരെ സഹായകമാണ്. കേരളീയ ജനതയെ സമ്പദിച്ചടത്തോളും മാലിന്യ നിർമ്മാർജനം വലിയൊരു പ്രശ്നമായി അവശേഷിക്കുന്നു. എത്രത്തോളം തിരിച്ചടികൾ ഉണ്ടായാലും കൊണ്ടോ മനുഷ്യർ പഠിക്കുന്നില്ല. മാലിന്യങ്ങൾ വലിചെറിയുന്നവർക്കതി രെ കർശന നടപടികൾ സ്വീകരിക്കാനും നാം ശ്രദ്ധിച്ചേ മതിയാവൂ.

ഇന്നത്തെ കാലഘട്ടത്തിൽ ആഗോളതലത്തിൽ തന്നെ ഭീഷണിയായി നിൽക്കുന്ന കൊറോണ വൈറസ് അഥവ കോവിഡ് - 19 എന്ന മഹാമാരി വിതച്ചു കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങൾ നാം നേരിൽ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങൾ പോലും എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങളിച്ചു നിൽക്കുന്ന ഈ അവസരത്തിൽ രോഗ വ്യാപനത്തെ കുറയ്ക്കാനും ഒരു പരിധി വരെ പിടിച്ചു നിർത്താന്നും സാധിച്ചത് കേരളത്തെ സമ്പത്തിച്ച 'ത്തോളളം ഒരു മയുടെ ഒരു വലിയ നേട്ടമായി കാണാതിരിക്കാൻ സാധിക്കില്ല. ശരിയായ നടപടികൾ വേണ്ട സമയത്തു തന്നെ സ്വീകരിച്ചതിന്റെ ഒരു പ്രതിഫലനമാണ് ഈ നേട്ടം. എന്നാൽ ഇനിയും മുൻകരുതലുകൾ നാം പാലിക്കാതെയിരിക്കരുത്.

രോഗത്തെ പ്രതിരോധിക്കാനും വ്യക്തി ശുചിത്വവും ശരീരശുചിത്വവും സാമൂഹിക അകലം പാലിക്കാനും നാം പഠിച്ചു. ശുചീകരണപ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ മഹാമാരിയെ നിർജീവമാക്കാൻ നമ്മുക്കു സാധിക്കൂ നിരന്തരം സോപ്പു കൊണ്ടു കൈൾ കഴുകുന്നതും സാമൂഹിക അകലം പാലിക്കുന്നതും ശുചിത്വത്തിന്റെ ഭാഗമാണ് ഇങ്ങനെയുള്ള ശുചീകരണ പ്രവർത്തങ്ങളിലൂടെ മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ.

ഇതുപോലെ തന്നെ ഏതൊരു രോഗത്തെ തുരത്താൻ നാം പാലിക്കേണ്ട ശുചിത്വ രീതികൾ കൃത്യമായി പാലിക്കുന്നതിലൂടെ രോഗങ്ങളും പകർച്ചവ്യാധികളും പകരുന്നതു തടയാനും അവയെ നിയന്ത്രിക്കാനും നമുക്കു സാധിക്കും. അതിനാൽ വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വം നാം ശീലിച്ചേ മതിയാവൂ അതിന് നമ്മൾ കുട്ടികൾ നിന്ന് തുടങ്ങണം അവരെ ശുചിത്വ ബോധവാന്മാരാക്കി തീർക്കാൻ സാധിചെങ്കിൽ മാത്രമേ ഈ വിധത്തിലുള്ള മാഹാമാരികളെ പ്രതിരോധിക്കാൻ തലമുറയ്ക്കു സാധിക്കൂ

ബിൽബി ജോർജ്
9 B സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം