ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കെണിയിൽ വീണ കിളിയെ പിടിച്ച് കൂട്ടിലിട്ടതു പോലെ കൊറോണ പിടിച്ച മനുഷ്യനെ പിടിച്ചിട്ട കൂടാണ് ഐസോലേഷൻ സ്വാതന്ത്ര്യം എന്നത് പരമാവധി ആസ്വദിച്ച് ഓടിനടന്ന മനുഷ്യനെ പാരതന്ത്ര്യം എന്തെന്ന് പഠിപ്പിച്ച് കൊടുത്ത കൊറോണ ആയുധങ്ങൾ ഉപയോഗിച്ച് ലോകം കീഴടക്കിയ പ്രകൃതിയുടെ വരദാനങ്ങൾക്ക് മങ്ങലേൽപ്പിച്ച മനുഷ്യനെ .... പേടിപ്പിച്ച് വിറപ്പിച്ച് അനുസരിപ്പിച്ച് ഇത്തിരി പോന്ന കൊറോണ ഒന്നിനും നേരമില്ലെന്ന് പുലമ്പി നടന്നവർക്ക് ഒരു പാട് നേരം കൊടുത്ത ഇത്തിരി പോന്ന കൊറോണ വിശാലമായി ഹോട്ടലുകളിൽ പോയി മത്സ്യ, മാംസങ്ങൾ ഭക്ഷിച്ചവന് വീട്ടിലെ ഊണിന്റെ സ്വാദ് അറിയിപ്പിച്ച് കൊടുത്ത കൊറോണ ചക്ക, മാങ്ങ,തേങ്ങ എന്നു വേണ്ട പറമ്പിലെ സകലതിനെയും കൊണ്ട് പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ നിർബന്ധിപ്പിച്ച കൊറോണ മുത്തശ്ശനെയും മുത്തശ്ശിയെയും ആഗലേയ ഭാഷ പഠിപ്പിച്ച കൊറോണ പ്രകൃതിയുടെ സന്തുലിതാവസ്ഥ തിരിച്ചു നൽകാൻ പ്രകൃതിയെ സഹായിച്ച കുഞ്ഞൻ കൊറോണ ഞാനാണ് ലോകത്ത് ഏറ്റവും വലിയവൻ എന്നു കുറിച്ചിട്ട മനുഷ്യാ...... ഓർക്കുക നീ..... നിന്നേക്കാൾ ചെറിയ ഒട്ടേറേ പേർ വലിയവരായിട്ട് നിനക്ക് ചുറ്റുമുണ്ട്.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത