31219/പൂജ്യത്തിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31219 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂജ്യത്തിന്റെ കഥ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂജ്യത്തിന്റെ കഥ

കണക്കിന്റെ ലോകത്തിന് നമ്മുടെ കൊച്ചു രാജ്യം നൽകിയ വലിയ സമ്മാനമാണ് പൂജ്യം
കൂട്ടുകാരെ നമുക്ക് പൂജ്യത്തിന്റെ കഥയൊന്നു കേട്ടാലോ....

കൂട്ടുകാരെ ഞാനാ നിങ്ങടെ പൂജ്യം. എന്നെ ആരാണ് കണ്ടുപിടിച്ചത് എന്നറിയോ? കുട്ടികളെ നിങ്ങളുടെ രാജ്യത്തെ ഗണിത ശാസ്ത്രജ്ഞന്മാരാ എന്നെ കണ്ടെത്തിയെ..

വേദങ്ങളിലും ഒട്ടനവധി പഴയ പുസ്തകങ്ങളിലും അതായത് തൈത്തിരീയ സംഹിതയിലും ഒക്കെ ഞാൻ ഉണ്ട്.

2400ഓളം വർഷങ്ങൾക്ക് മുൻപേ എന്നെ ഉപയോഗിച്ച്ചിരുന്നത്രെ...
ഇന്ന് ഞാൻ എല്ലാ സംഖ്യകൾക്കും മുൻപ് ഒന്നാമനായി അല്ല പൂജ്യനായി നിൽക്കുന്നു.

ഞാൻ ആരുടെയെങ്കിലും മുൻപിൽ വന്നാൽ എനിക്ക് വലിയ വിലയൊന്നും ഇല്ല എന്നാലോ ആരുടെയെങ്കിലും പിന്നിൽ വന്നാൽ ഞങ്ങൾക്കല്പം വില കൂടും.

എനിക്ക് വേറൊരു പേരുണ്ട് "ശൂന്യം" എന്ന്

ഇനിയൊരു സങ്കടം പറയട്ടെ... എല്ലാരുടേം കൂടെ മുൻപിലും പിന്നിലും എന്നെ ചേർക്കും എന്ന് പറഞ്ഞല്ലോ. പക്ഷെ റോമൻ സംഖ്യകൾ മാത്രം എന്നെ ഒപ്പം കൂട്ടില്ലന്നെ

എന്നാലും ഞാൻ ഹാപ്പിയാണ് ട്ടോ കൂട്ടുകാരെ....

നവീൻ സാബു
4 സെന്റ് ജോൺസ് എൽ.പി സ്‌കൂൾ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=31219/പൂജ്യത്തിന്റെ_കഥ&oldid=905358" എന്ന താളിൽനിന്ന് ശേഖരിച്ചത്