ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ഓർമ്മകൾ(കഥ)
കൊറോണ കാലത്തെ ഓർമ്മകൾ(കഥ)
വഴിയോരത്തു ജീവിതം തീർത്ത എനിക്ക് കൊറോണ വൈറസ് വിതച്ചത് നല്ല നല്ല ഓർമകളാണ്.....ദിവസമോ മാസമോ എനിക്കറിയില്ല ,ഒരു പ്രഭാതം വിശപ്പിന്റെ നിലവിളിയിൽ നിന്ന് ഉണർന്ന എനിക്ക് ഒരു അപരിചിതൻ ഒരു പൊതി തന്നു ...... അത് എന്താണെന്നോ ആര് തന്നതാണെന്നോ ഞാൻ അന്വേഷിച്ചില്ല.
ഒരു പുഞ്ചിരി നൽകി ഞാൻ അത് സ്വീകരിച്ചു.ഉടനെ തന്നെ ആ പൊതി തുറന്ന് കഴിച്ചു.അയാൾ അപ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നു,കഴിച്ചു തീർന്നു അപ്പോഴാണ് അയാൾ എനിക്ക് ഒരു കുപ്പി വെള്ളം തന്നത്.... വെള്ളം കുടിച്ചിട്ട് ഏതാനും ദിവസങ്ങളായി! ഒട്ടും പാഴാക്കാതെ വെള്ളം ഉപയോഗിച്ചു,കാരണം എനിക്കതിന്റെ വിലയറിയാം.
|