ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു അവധിക്കാലം
ഇങ്ങനെയും ഒരു അവധിക്കാലം
ഈ അവധിക്കാലത്ത് മുഴുവൻ സമയവും ഞാൻ വീട്ടിലായിരുന്നു. എന്റെ അവധിക്കാലം സന്തോഷമുള്ള ദിവസങ്ങളാക്കാൻ വേണ്ടി ഞാൻ വീട്ടിൽ ചെറിയ പൂന്തോട്ടം ഉണ്ടാക്കുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു. എന്റെ അവധിക്കാലത്ത് കടന്നു വന്ന ഭീകരമായ അസുഖമാണ് 'കൊറോണ' എന്ന മഹാമാരി. അത് നമ്മുടെ ലോകത്തിനെ തന്നെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. പല സാങ്കേതിക വിദ്യകൾ ഉണ്ടായിരുന്നിട്ടു പോലും കൊറോണ എന്ന മഹാമാരിയെ തടുക്കാൻ നമുക്കായില്ല. ഓരോ നിമിഷവും ജീവന്റെ തുടുപ്പിനെ തന്നെ അത് കാർന്നു തിന്നുകയാണ്. ഈ മഹാമാരിയെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് തുരത്തണം. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനായി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുകയും മറ്റുള്ളവരുമായി അകലം പാലിക്കുകയും ചെയ്യണം. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ഉപോയോഗിക്കുക. കുട്ടികളും മുതിർന്നവരും ആരോഗ്യ പ്രവർത്തകർ പറയുന്നത് അനുസരിച്ച് കോറോണയെ ഒറ്റക്കെട്ടായി നമുക്ക് തുരത്താം. നമുക്ക് വേണ്ടി... നമ്മുടെ ലോകത്തിനുവേണ്ടി...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ