സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍. പയ്യംപള്ളി ഇടവകയുടെ കീഴില്‍ 1942 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി | |
---|---|
വിലാസം | |
പയ്യംപള്ളി വയനാട് ജില്ല | |
സ്ഥാപിതം | ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-03-2010 | Schsspayyampally |
== ചരിത്രം ==
1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കുടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫാ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക്ക് രൂപംനല്കി.ശ്രീ.കുടക്കച്ചിറ ദേവസ്യാ ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരു ചെറിയദേവാലയം സ്ഥാപിച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫാ.അലോഷ്യസ് ഡിസില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫാ. കുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍ സ്പെക്ടര് ശ്രീ. അനന്തക്കുറുപ്പിന്റെയും ശ്രമഫലമായി ഒരു എലിമെന്ററി സ്കൂള്‍ 1942 ജൂണ്‍ 2 ന് ആരംഭിച്ചു. ഇറ്റലിക്കാരായ ഏണസ്റ്റ് ദംമ്പതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര് സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും. സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി ശ്രീ.എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളാസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന് ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന് മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍ മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന് സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നിയമിതരായി. റവ.ഫാ.ജോര്‍ജ് കഴിക്കച്ചാലിലിന്റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ഉയര്‍ന്നു ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്ന ജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്റെ കാലത്ത് , റവ. ഫാ. ജയിംസ് കുന്നത്തേട്ട്, റവ.ഫാ.കുര്യന് വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 1998 ല്‍ ഇതൊരു ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്റെയും എച്ച്.എസ്സ്. ഹെഡ്മാസ്റ്ററുടെയും പ്രത്യേക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ 10 വരെ ക്ളാസ്സുകളിലായി 34 ഡിവിഷനില്‍ 1285 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയന്‍സ് ലാബും 14 കംപ്യട്ടറുകള്‍ ഉള്‍പ്പെടുന്നതും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ളതുമായ മോശമല്ലാത്ത ഒരു കംപ്യുട്ടര്‍ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ബാസ്കറ്റ്ബോള്‍ കോര്‍ട്ട് , വോളിബോള്‍ കോര്‍ട്ട് എന്നിവ കുട്ടികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂള്‍ അങ്കണത്തിന്റെ ഭംഗിവര്‍ദ്ധിപ്പിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
1942 ല്‍ മാനന്തവാടി അമലോദ്ഭവമാത ദേവാലയ വികാരിയായിരുന്ന ഫ.ഡിസില്‍വയുടെ മേല്‍നോട്ടത്തില്‍ ഒരു എലിമെന്ററി സ്കൂളായാണ് സെന്റ് കാതറിന്‍സിന്റെ ആരംഭം.
മുന്‍ സാരഥികള്‍
ക്ര.ന | പേര് | വര്‍ഷം |
1. | ശ്രീ.നിരവത്ത് ജോണ്‍ | 1942 |
2. | ശ്രീ.കെ.ഡി. ഫിലിപ്പ് | 1957 - 1961 |
3. | ശ്രീ. സി.പി.തോമസ്സ് | 1961 - 19566 |
4. | ശ്രീ.കെ.കെ. അബ്രഹാം | 1967 - 1969 |
5. | ശ്രീമതി. സുശീല.വി.സി | 1969 - 1971 |
6. | ശ്രീ. ഉലഹന്നാന് എം.കെ | 1971 |
7. | ശ്രീ. ജോര്‍ജ് ജോസഫ് .കെ | 1971 - 1975 |
8. | ശ്രീ. ബാബുക്കുട്ടി ജോസഫ് | 1975 - 1978 |
9. | ശ്രീ. റ്റി.ഡി. തോമസ് | 1978 - 1985 |
10. | ശ്രീമതി. കെ. എം. മേരി | 1985 - 1987 |
11. | ശ്രീമതി. വി.എ.ഏലി | 1987 - 1989 |
12. | ശ്രീ. റ്റി.എം.വര്‍ക്കി | 1990 - 1997 |
13. | ശ്രീ. ജോസ്. കെ.എം | 1997 - 1998 |
14. | ശ്രീ. കെ.യു. ചെറിയാന് | 1998 - 1999 |
15. | ശ്രീ. ആന്റണി. കെ.എ | 1999 - 2000 |
16. | ശ്രീ. ബേബി കുര്യന് | 2000 - 2001 |
17. | ശ്രീ. ജോര്‍ജ്.പി.റ്റി | 2001 - 2007 |
18. | ശ്രീ. ജോസ് പുന്നക്കുഴി | 2007 - 2008 |
19. | ശ്രീമതി. റോസക്കുട്ടി.കെ.വി | 9008 - 2009 |
20. | ശ്രീ. മത്തായി. കെ.എം | 2009 - .... |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 1. പങ്കജാക്ഷന്.എം.ആര് (1966 - 1970 ) D E O Wayanad
- 2. എം എസ്സ്. ജോര്‍ജ് 1960 - 1970) A E O Manathavady
- 3. ഡോ.വി.വി .രാജന്
- 4. ഡോ.ബീന ജോസ് വി. ഡി.എം.ഒ (വയനാട്)
- 5. മേരി ജോര്‍ജ് തോട്ടം (മുനി. ചെയര്‍ പേഴ്സണ്‍ മൂവാറ്റുപുഴ)
- 6. അഗസ്റ്റിന്. എം.എ മണപ്പാട്ട് (പോസ്റ്റല്ഡിപ്പാര്ട്ട്മെന്റ്)
റിസല്‍ട്ട് അനാലിസിസ്
ക്രമ.ന | പേര് | വര്‍ഷം | മാര്‍ക്ക് |
1. | ഗോപി.വി.വി.കെ | 1969 | 392 |
2. | രാജന്.വി.വി | 1970 | 420 |
3. | ചിന്നമ്മ ജോസഫ് | 1971 | 418 |
4. | ജോസ് പാലമല പുത്തന്‍പുര | 1972 | 415 |
5. | മേരി.വി.യു | 1973 | 417 |
6. | അസ്റ്റിന്.എം.എ | 1974 | 420 |
7. | മാനുവല്‍.കെ.വി | 1975 | 367 |
8. | ജോസ്.യു.വി | 1976 | 360 |
9. | ഫിലോമിന.പി.സി | 1977 | 352 |
10. | തമ്പി മാത്യു | 1978 | 425 |
11. | ചിന്നമ്മ.എം.വി | 1979 | 419 |
12. | ടോമി.സി.എല്‍ | 1980 | 492 |
13. | ആലീസ്.സി.പി | 1981 | 447 |
14 | തോമസ്.വി.കെ | 1982 | 411 |
15. | ജോസഫ് ജെരാര്‍ദ്.വി | 1983 | 477 |
16. | സുനി.പി.ജോസ് | 1984 | 496 |
17. | ബെസി അബ്രഹാം | 1985 | 455 |
18. | ഷീല ജോസ്.വി | 1986 | 574 |
19. | പ്രിന്‍സി ജോസ് വെള്ളക്കട | 1987 | 967 |
20 | മാത്യു.കെ.ജി | 1988 | 387 |
21 | ഷാജി അബ്രാഹം | 1989 | 547 |
22. | ബീന ജോസ് .വി | 1990 | 565 |
23. | ഡൊമിനിക് ജോണ്‍.വി | 1991 | 518 |
24. | ബാബു.എം പ്രസാദ് | 1992 | 534 |
25 | സിന്ധു.എം.ഡി | 1993 | 531 |
26. | ആഷ.ജെ.മാത്യു | 1994 | 460 |
27. | ശില്പ ആന്‍ ടെസ്സി | 1995 | 514 |
28 | സജിന്‍ ജോസ് | 1996 | 474 |
29. | ദീപു ജോര്‍ജ്.വി | 1997 | 560 |
30. | അരുണ്‍ സ്കറിയ മര്‍ക്കോസ് ചറിജേഷ്.എം.ശി | 1998 | 524 |
31. | ജോയ്സി ജോസഫ് | 1999 | 550 |
32. | വിച്ചുലാല്‍.ജെ | 2000 | 540 |
33. | രേഖ.കെ | 2001 | 516 |
34. | നീന ജേക്കബ് | 2002 | 578 |
35. | ഡാലി സെബാസ്റ്റ്യന്‍. | 2003 | 545 |
36. | ആതുല്‍ തോമസ് | 2004 | 524 |
37. | മിഥുന് ബേബി | 2005 | 486 |
38. | നിര്‍മല്‍ ജേക്കബ് | 2006 | A + |
39. | അഞ്ജു പോള്‍ | 2007 | A + |
40. | സഞ്ജുകുമാര്‍ വിന്ധ്യ | 2008 | A + |
41. | ആന്റോ ജോണ്‍, സജിത മരിയ തോമസ് | 2009 | A + |
കല-കായികരംഗങ്ങളില് പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.807345" lon="76.057929" zoom="18" width="350" height="350" selector="no" controls="large"> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക
Block quote