(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ അകറ്റാനായ്
കൊറോണ എന്നൊരു പേരിൽ നമ്മുടെ
ലോകം കാറും വൈറസ്സ്.
പടർന്നുകയറി മുക്കും മൂലയും
നാനാജാതി മതസ്തരിലും
തിരിച്ചറിഞ്ഞു മനുഷ്യർ ഏവരും
ഒരുമിച്ചീടണം ഇന്നാളിൽ.
തുരത്തിടാം കൊറോണയെ
അകലം നമ്മൾ പാലിച്ച്.
മാറ്റിടേണം ഓരോരുത്തരും
വീട് നമ്മുടെ ലോകമായ്.
വ്യക്തി ശുചിത്വം പാലിച്ചീടണം
കൊറോണയെ തുരത്താനായ്.
കൈകൾ എന്നും കഴുകീടേണം
ഓരോ ഇരുപത് മിനിറ്റിലും.
സോപ്പും വെള്ളവും ഉപയോഗിക്കണം
കൊറോണയെ അകറ്റാനായ്.
പരസ്പരഅകലം പാലിച്ചീടണം
രോഗപ്പകർച്ച തടയാനായ്. അത്യാവശ്യം പുറത്തിറങ്ങാൻ
മാസ്കുകൾ എന്നും കരുതേണം.