എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/കവിത :പരിസ്ഥിതി മനോഹരം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aupsvallikkode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത :പരിസ്ഥിതി മനോഹരം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത :പരിസ്ഥിതി മനോഹരം


ഭൂമിയായ അമ്മ തൻ മാറ- ത്തു ചേർത്തു പുണർന്ന പ്രകൃതിയെത്ര മനോഹരം തിങ്കൾ കലയേന്തുന്ന തുമ്പപ്പൂ.... പൊന്നോണത്തിനലങ്കാരം കന്നി വിരിപ്പിൻ നറു നെൽ- മണികൾ കാന്തി കുലുങ്ങി വയലാകേ കുളിർക്കാറ്റിൻ ഈണത്തിൽ തെങ്ങോലകളാടുന്നു കാടും മലകളും ചെടികളും മരവും പ്രകൃതിയ്ക്കനുകൂലം കാട്ടരുവികളും തോടും പുഴകളും പ്രകൃതി തൻ വരദാനം ഇടിയുടെ മണിനാദം കൊ- ണ്ടങ്ങനെ ഭൂമിയാം അമ്മ ഗർഭം കൊണ്ടതല്ലയോ കൂണുകൾ സൗവർണ്ണ സുന്ദരിയായി തിളങ്ങും കൊന്നപൂവെന്തു ചന്തം പുതുമഴ മണ്ണിനെ തലോടുന്ന നേരം മണ്ണിനുമുണ്ടൊരു സുഗന്ധം കള കള ശബ്ദമുണർത്തുന്ന കിളികളിൻ ഗാനം കേൾക്കാനെത്ര മധുരം വിരുന്നറിയിക്കുന്ന കാക്ക തൻ- നാദം കേൾക്കാനെന്തൊരു ഇമ്പം പ്രഭാതത്തെ തൊട്ടുണർത്തുന്ന ആദിത്യൻ തൻ കിരണങ്ങൾ പ്രകൃ- തിയിലാകെ പൊലിഞ്ഞു സന്ധ്യമയങ്ങുന്നേരം മാന- ത്തു പവിഴ നിറത്തിൽ സൂര്യൻ പാൽക്കിണ്ണമേന്തി നിൽപ്പൂ വിണ്ണിൽ പാലാഴി പൊഴിയും ചന്ദ്രൻ ഏതൊരു മനുജനും വർണ്ണിച്ചു പോകുമീ പ്രകൃതിയിൻ സൗന്ദര്യ സൃഷ്ടിയെ കാക്കണം നമ്മളീ പരിസ്ഥിതി ഭംഗിയെ പ്രകൃതിയല്ലയോ നാടിൻ സമ്പത്ത്