എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ ഭീതിയും അച്ഛമ്മയുടെ ഓർമയും
കൊറോണ ഭീതിയും അച്ഛമ്മയുടെ ഓർമയും
ഇപ്രാവിശ്യത്തെ LSS പരീക്ഷ എഴുതി വിജയ പ്രതീക്ഷയുമായി മാർക്ക് എങ്ങനെ ഉണ്ടാകുമെന്ന് കാത്തിരിക്കുമ്പോഴാണ് മഹാമാരിയായ കോവിഡ് എന്ന ഓമനപേരുള്ള കൊറോണ ലോകത്തെ ഞെട്ടിച്ചു വരുന്നത് .കൊറോണ ജനങ്ങളിൽ പടർന്നു പിടിക്കുന്നത് അച്ഛനും അമ്മയും ഭയത്തോടെ സംസാരിക്കുന്നതും , ടി.വി യിൽ പറയ്യുന്നതും ഞാനും ശ്രദ്ധിക്കാറുണ്ട് . എനിക്ക് ഇതിന്റെ ഗൗരവം മനസ്സിൽ ആയതു ഞങ്ങളുടെ എല്ലാം എല്ലാമായ അച്ചമ്മ ഈ അവസരത്തിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോഴാണ് .ആശുപത്രി യിലേക്ക് അച്ചമ്മയെ കാണാൻ പോകാൻ പോലും ആരെയും അനുവദിക്കുന്നില്ല എന്നറിഞ്ഞപ്പോൾ ഉള്ളിൽ സങ്കടം തോന്നി.വാഹനമില്ല ,കടകളില്ല ആകെ ഒരു നിശബദ്ധത.ഒരു ദിവസം അച്ഛനൊപ്പം ഭക്ഷണവുമായി ഞാനും ആശുപത്രിയിൽ പോയി .വഴിയിൽ പോലീസ് തടഞ്ഞു നിർത്തി ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു .എനിക്ക് ശരിക്കും പേടി തോന്നി . മുഖത്ത് പച്ച മാസ്ക് ധരിച്ചു അകലം പാലിച്ചു ആശുപത്രിയിൽ എത്തി . സോപ്പ് ഉപയോഗിച്ച് കൈ കഴുകി , അച്ചമ്മയെ ദൂരെ നിന്ന് കണ്ടു. എല്ലായിടത്തും കൊറോണയെ പറ്റി മാത്രം കേൾക്കാനുള്ളു .കുറച്ചു നേരം അവിടെ നിന്ന ശേഷം തിരിച്ചു പോന്നു. അച്ഛമ്മയെ കാണാൻ ബന്ധുക്കൾക്കോ , നാട്ടുക്കാർക്കോ കഴിഞ്ഞില്ല .ഒരാഴച്ച കഴിഞ്ഞപ്പോൾ അച്ചമ്മ ഞങ്ങളോട് യാത്ര പറഞ്ഞു.മരണാനന്തര ചടങ്ങിൽ പോലും അടുത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും പങ്കെടുക്കാൻ സാധിച്ചില്ല. വല്ലാത്ത സങ്കടം തോന്നി . കൊറോണ എന്ന മഹാമാരി വന്നില്ലായിരുന്നേൽ ചിലപ്പോൾ എന്റെ അച്ചമ്മ ഞങ്ങളോടൊപ്പം ഉണ്ടയേനെ ......!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ