സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മാളു

10:28, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാളു

പതിവുപോലെ മാളു സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് നടന്നു പോകുമ്പോൾ വീടിന്റെ തൊട്ടടുത്തുള്ള ചേട്ടൻ ഓട്ടോറിഷയുമായി മാളുവിന്റെ മുന്നിൽ വന്നു നിർത്തി എന്നിട്ട് മാളുവിനോട് വണ്ടിയിൽ കയറാൻ പറഞ്ഞു.മാളു വണ്ടിയിൽ കയറി.വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ മാളു ആകാശത്തേയ്ക്ക് നോക്കിയപ്പോൾ മേഘങ്ങൾ ഇരുണ്ടു. മഴത്തുള്ളികൾ ഓരോന്നായി വീഴാൻ തുടങ്ങി.വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് ആൾക്കൂട്ടം. എന്താണന്ന് മാളു വീടിന് ചുറ്റും പരതി നടന്നു. മാളുവിന് ഒന്നും അറിയാൻ സാധിച്ചില്ല.വീടിന്റെ ഉമ്മറത്ത് കയറി നോക്കിയപ്പോൾ മാളുവിന്റെ അമ്മ മച്ചിൻ പുറത്തെ പലകയിൽ തുണികെട്ടി ആ തുണി തന്റെ കഴുത്തിലേയ്ക്ക് കെട്ടി വെച്ച് ആടുകയാണ് .അതുകണ്ട് മാളു തരിച്ചുനിന്നു.

എൽബിൻ വിൻസെന്റ്
7 എ സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ