കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/ശുചിത്വ ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
10:01, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ബോധം


ജിജേഷ് കരയുകയാണ് എന്തിനാണ് കരയുന്നത്. ജിജേഷിനെ അച്ഛൻ ഗൾഫിലായിരുന്നു ഒരു കൊച്ചു വീട് ആയിരുന്നു അമ്മ, അച്ഛൻ അടുത്തില്ലല്ലോ എന്ന ദുഃഖത്തിൽ അമ്മ അവനെ താലോലിച്ച് വളർത്തി പഠിപ്പിൽ അവൻ കേമമായിരുന്നു. പക്ഷേ അതിനൊരു കുറവുണ്ടായിരുന്നു ആരെയും ബഹുമാനമില്ല ശുചിത്വബോധം ഇല്ല. എങ്കിലും അവന്റെ അമ്മ എല്ലാം സഹിച്ചു. ജിജേഷ് വളർന്ന് അവൻ ഒറ്റയ്ക്ക് നിൽക്കാം അമ്മയെ അവൻ വീട്ടിൽ നിന്ന് അടിച്ചിറക്കി. അമ്മ മകനെ ഒറ്റയ്ക്കാക്കി എവിടെ പോകാൻ. അടുത്ത വീട്ടിലെ സുഷമ ഏടതി പറഞ്ഞു നീ ഇവിടെ നിന്നോ അവനു നിന്റെ വില മനസ്സിലാക്കുമ്പോൾ അവൻ നിന്നെ വന്ന് വിളിച്ചോളൂ നീ അവിടേക്ക് ഇനി പോവണ്ട. അവൻ ജീവിതം പഠിക്കേണ്ട സമയമാണിപ്പോൾ അമ്മ വീട്ടിൽ ഉള്ള സമയത്ത് വീട് നല്ല ശുചിത്വം ആയിരുന്നു ഒരു രോഗവും വീട്ടിൽ വന്നില്ല പക്ഷികൾക്ക് ഭക്ഷണം പുറത്തു വെച്ചിരുന്നു എങ്കിൽ ഇപ്പോൾ ആ വീട് കണ്ടാൽ ചവറ്റുകൊട്ട പോലെയുണ്ട്. ഹോട്ടൽ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത് പിസയുടെ യും ബർഗറിന്റെയും ബാക്കി കൊക്കകോളയുടെ ബാക്കി. ഇതെല്ലാം അവന്റെ ബെഡ്റൂമിൽ നിറഞ്ഞിരുന്നു. അതിൽ ഈച്ചയും എലികളും വന്നു തിന്നു രാവിലെ എഴുന്നേറ്റാൽ കുളിക്കാതെ ഗ്രൗണ്ടിൽ പോയി വന്നു അതേ വിയർപ്പിൽ ഭക്ഷണം കഴിച്ചു ജോലിക്ക് പോയി. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞു. ഒരു ദിവസം അവന് പനി പോലെ തോന്നി അത് അവൻ കാര്യമാക്കിയില്ല. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവൻ ഗ്രൗണ്ടിൽ തലകറങ്ങി വീണു. അവന്റെ സുഹൃത്തുക്കൾ അഭയ ഹോസ്പി്റ്റ ലിൽ എത്തിച്ചു. രണ്ടുമൂന്ന് ആഴ്ച വേഗം തന്നെ കടന്നുപോയി അവന്റെ രോഗം ഏകദേശം മാറി. ഡോക്ടറോട് പറഞ്ഞു അവൻ റിപ്പോർട്ട് വാങ്ങി. ആദ്യം അവനു ഒന്നും മനസ്സിലായില്ല കൂട്ടുകാരിലൊരാൾ ഡോക്ടറായിരുന്നു അവരോട് ചോദിച്ചു അവൻ പറഞ്ഞു നിന്റെ വീടിന്റെ അവസ്ഥ കണ്ടില്ലേ എലിപ്പനി ഡെങ്കിപ്പനി തുടങ്ങിയ പനികൾ ആണ് നിനക്ക് വന്നത്. നീ വീട് വൃത്തിയാക്കണം. അപ്പോഴാണ് ജിജേഷ് തന്റെ അമ്മയെ ഓർമ്മ വന്നത് അവൻ അമ്മയോട് മാപ്പുപറഞ്ഞു വിളിച്ചു അമ്മ അവനോട് വീട് വൃത്തിയാക്കാൻ പറഞ്ഞു അവൻ വീടും പരിസരവും വൃത്തിയാക്കി. രാവിലെ ചെയ്യേണ്ട പ്രാഥമിക കർമ്മങ്ങൾ അവൻ പഠിച്ചു. അപ്പോഴാണ് അവന്റെ അച്ഛൻ ഗൾഫിൽ നിന്നും വന്നത്. അവന്റെ അച്ഛനു അത് വളരെ സന്തോഷം ഉളവാക്കി. അവൻ സമയം കിട്ടുമ്പോൾ വീട്ടിൽ നിന്നും ചവറുകൾ പെറുക്കി സർക്കാറിന്റെ അറിയിപ്പ് അനുസരിച്ച് ഒരു കോട്ടയിൽ നിക്ഷേപിക്കും


വേദിക രാജ്
9 A കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ