08:14, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
കൊറോണ നീ എത്രയോ ചെറുതെങ്കിലും
പേടിപ്പെടുത്തുന്ന ഭീഗര സത്വം
ലോകം നടുങ്ങുന്ന മാരക രോഗമേ
മാനുഷ രാശിക്കും നാശം വിതയ്ക്കുന്ന
കൊറോണ നിന്നെ തുരത്തും നിശ്ചയം
മരുന്നില്ല മന്ത്രമില്ല വിശ്രമം മാത്രം
നിന്നെയകറ്റുവാനേകമാർഗം
സംസർഗ്ഗമില്ല സംസാരമില്ല സമ്പർക്കമില്ല
തമ്മിൽ ഭയത്തോടെ നോക്കുന്ന മാനവർ
വീട്ടിലിരിക്കുക ശുചിത്വം പാലിക്കുക
അകലം പാലിക്കുക ജാഗ്രതയോടെ കരുതിയിരിക്കുക
നന്ദി ചൊല്ലുക നാം നീതിപാലകർക്കായി
ആതുരസേവന സന്നദ്ധ സേനയ്ക്കും