സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
17:41, 23 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schsspayyampally (സംവാദം | സംഭാവനകൾ)
പ്രമാണം:GG.gif
പ്രമാണം:Zzz 2.gif
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
വിലാസം
പയ്യംപള്ളി

വയനാട് ജില്ല
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-03-2010Schsspayyampally


വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ‍ന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍. പയ്യംപള്ളി ഇടവകയുടെ കീഴില്‍ 1942 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==

1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കുടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫാ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക്ക് രൂപംനല്‍കി.ശ്രീ.കുടക്കച്ചിറ ദേവസ്യാ ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരു ചെറിയദേവാലയം സ്ഥാപിച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫാ.അലോഷ്യസ് ഡിസില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫാ. കുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍ സ്പെക്ടര്‍ ശ്രീ. അനന്തക്കുറുപ്പിന്‍റെയും ശ്രമഫലമായി ഒരു എലിമെന്ററി സ്കൂള്‍ 1942 ജൂണ്‍ 2 ന് ആരംഭിച്ചു. ഇറ്റലിക്കാരായ ഏണസ്റ്റ് ദംമ്പതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര് സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനും. സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി ശ്രീ.എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. ക്ളാസ്സുകള്‍ വര്‍ദ്ധിച്ചതനുസരിച്ച് ശ്രീമതി. പി.റ്റി.കാതറിന്‍ ,ശ്രീ.കെ.എം.മാത്യു കട്ടക്കയം, ശ്രീ.കരുണാകരന്‍ മാസ്റ്റര്‍, ശ്രീ.സി.എം.ഫ്രാന്‍സീസ്, ശ്രീമതി. വി.തങ്കമണി,ശ്രീ.സി.റ്റി.വര്‍ക്കി, നംപ്യാര്‍ മാസ്റ്റര്‍, കാരക്കുന്നേല്‍ ചാക്കോസാര്‍, ശ്രീ.എ.ഡി.തൊമ്മന്‍ സാര്‍, ശ്രീ.സി.എം.തോമസ് തുടങ്ങിയവര്‍ നിയമിതരായി. റവ.ഫാ.ജോര്‍ജ് കഴിക്കച്ചാലിലിന്‍റെ ശ്രമഫലമായി 1955 ല്‍ ഇതൊരു യു.പി.സ്കൂളായി ഉയര്‍ന്നു ശ്രീ.കെ.ഡി.ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.റവ.ഫാ.ഫ്രാന്‍സിസ് ആറുപറയുടെയും, പിന്നീട് വന്ന ജേക്കബ് നെടുംപള്ളിയുടെയും കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി ഇതൊരു ഹൈസ്കൂളായി. ശ്രീ.അബ്രഹാം സാര്‍‌ പ്രധാനാദ്ധ്യാപകനായി. 1953 മുതല്‍ തലശ്ശേരി കോര്‍പറേറ്റിന്‍റെയും 1973 മുതല്‍ മാനന്തവാടി കോര്‍പറേറ്റിന്‍റെയും കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാര്‍.എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്‍റെ കാലത്ത് , റവ. ഫാ. ജയിംസ് കുന്നത്തേട്ട്, റവ.ഫാ.കുര്യന്‍ വാഴയില്‍ എന്നിവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 1998 ല്‍ ഇതൊരു ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ന്നു. 2007 മുതല്‍ എച്ച്.എസ്സ്.എസ്സ്. പ്രിന്‍സിപ്പാളിന്റെയും എച്ച്.എസ്സ്. ഹെഡ്മാസ്റ്ററുടെയും പ്രത്യേക മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നുമുതല്‍ 10 വരെ ക്ളാസ്സുകളിലായി 34 ‍ഡിവിഷനില്‍ 1285 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 46 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയന്‍സ് ലാബും 14 കംപ്യട്ടറുകള്‍ ഉള്‍പ്പെടുന്നതും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ളതുമായ മോശമല്ലാത്ത ഒരു കംപ്യുട്ടര്‍ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്. വിശാലമായ കളിസ്ഥലം, ബാസ്കറ്റ്ബോള്‍ ‍കോര്‍ട്ട് , വോളിബോള്‍ കോര്‍ട്ട് എന്നിവ കുട്ടികളുടെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ സ്കൂള്‍ അങ്കണത്തിന്‍റെ ഭംഗിവര്‍ദ്ധിപ്പിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

ക്ര.ന പേര് വര്‍ഷം
1. ശ്രീ.നിരവത്ത് ജോണ്‍ 1942
2. ശ്രീ.കെ.ഡി. ഫിലിപ്പ് 1957 - 1961
3. ശ്രീ. സി.പി.തോമസ്സ് 1961 - 19566
4. ശ്രീ.കെ.കെ. അബ്രഹാം 1967 - 1969
5. ശ്രീമതി. സുശീല.വി.സി 1969 - 1971
6. ശ്രീ. ഉലഹന്നാന്‍ എം.കെ 1971
7. ശ്രീ. ജോര്‍ജ് ജോസഫ് .കെ 1971 - 1975
8. ശ്രീ. ബാബുക്കുട്ടി ജോസഫ് 1975 - 1978
9. ശ്രീ. റ്റി.ഡി. തോമസ് 1978 - 1985
10. ശ്രീമതി. കെ. എം. മേരി 1985 - 1987
11. ശ്രീമതി. വി.എ.ഏലി 1987 - 1989
12. ശ്രീ. റ്റി.എം.വര്‍ക്കി 1990 - 1997
13. ശ്രീ. ജോസ്. കെ.എം 1997 - 1998
14. ശ്രീ. കെ.യു. ചെറിയാന്‍ 1998 - 1999
15. ശ്രീ. ആന്റണി. കെ.എ 1999 - 2000
16. ശ്രീ. ബേബി കുര്യന്‍ 2000 - 2001
17. ശ്രീ. ജോര്‍ജ്.പി.റ്റി 2001 - 2007
18. ശ്രീ. ജോസ് പുന്നക്കുഴി 2007 - 2008
19. ശ്രീമതി. റോസക്കുട്ടി.കെ.വി 9008 - 2009
20. ശ്രീ. മത്തായി. കെ.എം 2009 - ....

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1. പങ്കജാക്ഷന്‍.എം.ആര്‍ (1966 - 1970 ) D E O Wayanad
  • 2. എം എസ്സ്. ജോര്‍ജ് 1960 - 1970) A E O Manathavady
  • 3. ഡോ.വി.വി .രാജന്‍
  • 4. ഡോ.ബീന ജോസ് വി. ഡി.എം.ഒ (വയനാട്)
  • 5. മേരി ജോര്‍ജ് തോട്ടം (മുനി. ചെയര്‍ പേഴ്സണ്‍ മൂവാറ്റുപുഴ)
  • 6. അഗസ്റ്റിന്‍. എം.എ മണപ്പാട്ട് (പോസ്റ്റല്‍ഡിപ്പാര്‍ട്ട്മെന്‍റ്)

റിസല്‍ട്ട് അനാലിസിസ്

ക്രമ.ന പേര് വര്‍ഷം മാര്‍ക്ക്
1. ഗോപി.വി.വി.കെ 1969 392
2. രാജന്‍.വി.വി 1970 420
3. ചിന്നമ്മ ജോസഫ് 1971 418
4. ജോസ് പാലമല പുത്തന്‍പുര 1972 415
5. മേരി.വി.യു 1973 417
6. അസ്റ്റിന്‍.എം.എ 1974 420
7. മാനുവല്‍.കെ.വി 1975 367
8. ജോസ്.യു.വി 1976 360
9. ഫിലോമിന.പി.സി 1977 352
10. തമ്പി മാത്യു 1978 425
11. ചിന്നമ്മ.എം.വി 1979 419
12. ടോമി.സി.എല്‍ 1980 492
13. ആലീസ്.സി.പി 1981 447
14 തോമസ്.വി.കെ 1982 411
15. ജോസഫ് ജെരാര്‍ദ്.വി 1983 477
16. സുനി.പി.ജോസ് 1984 496
17. ബെസി അബ്രഹാം 1985 455
18. ഷീല ജോസ്.വി 1986 574
19. പ്രിന്‍സി ജോസ് വെള്ളക്കട 1987 967
20 മാത്യു.കെ.ജി 1988 387
21 ഷാജി അബ്രാഹം 1989 547
22. ബീന ജോസ് .വി 1990 565
23. ഡൊമിനിക് ജോണ്‍.വി 1991 518
24. ബാബു.എം പ്രസാദ് 1992 534
25 സിന്ധു.എം.ഡി 1993 531
26. ആഷ.ജെ.മാത്യു 1994 460
27. ശില്പ ആന്‍ ടെസ്സി 1995 514
28 സജിന്‍ ജോസ് 1996 474
29. ദീപു ജോര്‍ജ്.വി 1997 560
30. അരുണ്‍ സ്കറിയ മര്‍ക്കോസ് ചറിജേഷ്.എം.ശി 1998 524
31. ജോയ്സി ജോസഫ് 1999 550
32. വിച്ചുലാല്‍.ജെ 2000 540
33. രേഖ.കെ 2001 516
34. നീന ജേക്കബ് 2002 578
35. ഡാലി സെബാസ്റ്റ്യന്‍. 2003 545
36. ആതുല്‍ തോമസ് 2004 524
37. മിഥുന്‍ ബേബി 2005 486
38. നിര്‍മല്‍ ജേക്കബ് 2006 A +
39. അഞ്ജു പോള്‍ 2007 A +
40. സഞ്ജുകുമാര്‍ വിന്ധ്യ 2008 A +
41. ആന്റോ ജോണ്‍, സജിത മരിയ തോമസ് 2009 A +

കല-കായികരംഗങ്ങളില്‍ പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.807345" lon="76.057929" zoom="18" width="350" height="350" selector="no" controls="large"> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക



Block quote