വിറയ്ക്കുന്നിതാ ലോകം ചുട്ടുപൊള്ളും മഹാമാരിയ്ക്കു മുന്നിലായ് അനുഭവിച്ചീടുക ലോകമേ തങ്ങൾ തീർത്ത കർമ്മഫലങ്ങളെ സർവ്വനാശത്തിൻ അധിപനായ് അവതരിച്ചു നീ കുലം മുടിയ്ക്കുവാൻ നന്മ ചെയ്യുന്നൂ ലോകർക്കു മുന്നിൽ നഴ്സുമാർ മാലാഖമാരായി തുറന്നു കാട്ടുന്നു കാരുണ്യം ഞങ്ങൾക്കായ് കൈകൾ കൂപ്പുന്നു മാലോകർ നിങ്ങളെ വീടിനുള്ളിൽ അടച്ചിട്ട നോവിനെ പ്രതിരോധ മായ് കണ്ടും ഔഷധമായ് കണ്ടും പുതു പ്രഭാതം പുലരുന്നതും കാത്ത് തൊഴുതു നിൽക്കുന്നു പ്രകൃതിയ്ക്കു മുന്നിലായ്!