റ്റി ഇ എം യു പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/.കരുതലോടെ
കരുതലോട്....
ശുചിത്വം മനുഷ്യന് ഏറ്റവും ആവശ്യമായ ഒരു ഘടകമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ അവസ്ഥ നമുക്ക് ഏവർക്കും അറിയാവുന്നതാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും നാമേവരും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊറോണ എന്ന മഹാമാരി ലോകമാകെ വ്യാപിച്ചിരിക്കുന്ന ഈ അവസ്ഥയിൽ അതു മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു മാർഗ്ഗം വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. ഇടക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മൾ ഓരോരുത്തരുടെയും കടമ. നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെ സാംക്രമിക രോഗങ്ങളെ ഒരു പരിധിവരെ തടയാൻ നമുക്ക് സാധിക്കും. കൊതുകുകളുടെ ഉറവിടങ്ങളെ നശിപ്പിക്കുക, വീടും പരിസരവും വൃത്തിയാക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക എന്നീ വ്യക്തിശുചിത്വങ്ങൾ നമുക്കു പാലിക്കാം. നമ്മുടെ പഴയ കേരളത്തെ തിരിച്ചു പിടിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത്. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത്. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ