ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധശേഷി- ലഘുലേഖനം
      ഏതൊരു രോഗാണുകൾക്കും നമ്മുടെ ശരീരത്തിൽ കടന്ന് നമ്മെ കീഴ്പ്പെടുത്താനാവണമെങ്കിൽ നമ്മുടെ രോഗ പ്രതിരോധ ശക്തിയെ ആദ്യം തോൽപ്പിച്ച ശേഷമേ സാധ്യമാവൂ. ആരുടെയൊക്കെയാണോ രോഗ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്നത് അവരാണ് രോഗികളായി മാറുന്നതും, തുടർന്നുള്ള കുഴപ്പങ്ങളിലേക്കു പോകുന്നതും . അങ്ങനെയെങ്കിൽ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം ഏതുവിധേനയെങ്കിലും നമുടെ രോഗ പ്രതിരോധ ശക്തികഴിയുന്നത്ര വർധിപ്പിക്കാനുള്ള മാർഗ്ഗം ഉടൻ തന്നെ സ്വീകരിക്കുക എന്നതാണ്.                                   

പ്രതിരോധശക്തി വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നു നോക്കാം :-

1. വൈറ്റമിൻ സി- ധാരാളം കഴിക്കുക

   നമ്മുടെ നെല്ലിക്കയും, മുരിങ്ങയിലയും .കൂടാതെ നാരങ്ങ ,ഓറഞ്ച് , തുടങ്ങിയ പഴവർഗ്ഗങ്ങൾ കഴിക്കുന്നതിലൂടെയും നമുക്ക് വൈറ്റമിൻ c ലഭിക്കുന്നു.
   ഇത്തരത്തിലുള്ള പഴവർഗ്ഗങ്ങൾ ധാരാളം കഴിക്കുക.നാലു നെല്ലിക്ക, ഒരു പിടി മുരിങ്ങയില മാത്രം കഴിക്കുക.ഇതിനൊന്നും സാധ്യമല്ലെങ്കിൽ മാത്രം വൈറ്റമിൻ സി ഗുളികകൾ കഴിക്കുക.

2. വൈറ്റമിൻ ബി6

   വൈറ്റമിൻ B6 അടങ്ങിയ ഭക്ഷണ സാധനങ്ങൾ ആവശ്യത്തിന് കഴിക്കുക. മുരിങ്ങയില കഴിക്കുന്നത് ഉത്തമമാണ്. ഇതിനു പുറമെ കലയിലും ( Chicle pea) ധാരാളം 
   വൈറ്റമിൻ B6  അടങ്ങിയിട്ടുണ്ട്.അതുകൊണ്ട് ഇവയിൽ ഏതെങ്കിലും ഒന്ന് ധാരാളമായി കഴിക്കുക.

3. വൈറ്റമിൻ - ഇ

   ഏറ്റവും ചിലവു കുറഞ്ഞ രീതിയിൽ സാധാരണക്കാർക്ക് ലഭിക്കുന്ന ഒരു ഭക്ഷണ സാധനമാണ് മുരിങ്ങയില . ഇത് ധാരാളമായി കഴിക്കുക.കൂടാതെ എല്ലാവിധ
   നട്സും (Nuts) ലും വൈറ്റമിൻ E  ധാരാളമുണ്ട്.

4. ഇഞ്ചി

   ഇഞ്ചിക്ക് ഇമ്യൂണിറ്റി കൂട്ടാനുള്ള കഴിവുണ്ട് എന്ന് തെളിയിച്ചിട്ടുണ്ട്. അതു കൊണ്ട് കഴിയുന്നത്ര ഇഞ്ചി ഉപയോഗിക്കുക.

5. മഞ്ഞൾ

   രോഗ പ്രതിരോധശേഷി അടക്കം ആൻ്റ് ഇൻഫ്ലറ്റേറി ശക്തി വരെയുള്ള നമ്മുടെ മഞ്ഞൾ നന്നായി കഴിക്കുക.കുട്ടകൾക്ക് ഗോൾഡൻ മിൽക്ക് ആയി കൊടുക്കുകയും ചെയ്യാം.

6. വൈറ്റമിൻ -ഡി

   ദിവസവും ആവശ്യത്തിന് ഇളം വെയിൽ കൊള്ളുക (രാവിലെയും, വൈകിട്ടും മാത്രം ). അല്ലെങ്കിൽ മുട്ട, പാൽ എന്നിവ കഴിക്കുക.

7. വ്യായാമം

   മിതമായ വ്യായാമം ചെയ്യുക. ദിവസവും എപ്പോഴെങ്കിലും 45 മിനുറ്റ് മുതൽ 1 മണിക്കൂർ വരെ വേഗത്തിൽ നടക്കുക.

8. മാനസീക ഉല്ലാസം

   മാനസീക സംഘർഷങ്ങൾ കഴിയുന്നത്ര കുറയ്ക്കുക. അതിനായി മെഡിറ്റേഷൻ ,യോഗ എന്നിവ ചെയ്യുക. മനസ്സ് ശാന്തമാക്കാനുള്ള ഏറ്റവും നല്ല ഒരു മാർഗ്ഗം പറഞ്ഞു തരാം.
   " മുരിങ്ങയില ധ്യാനം".   അഞ്ചോ ,ആറോ മുരിങ്ങയില തണ്ട് എടുത്ത് ശാന്തമായ ഒരു സ്ഥലത്ത് ഇരുന്ന് ഇഷ്ടപ്പെട്ട ഒരു പാട്ട് കേട്ടുകൊണ്ട് കണ്ണടച്ച് ധ്യാനത്തിലിരിക്കുന്നതു പോലെ 
   മുരിങ്ങയില തണ്ടിൽ നിന്നും ഓരോ ഇല അടർത്തി മാറ്റുക. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മനസ്സ് ശാന്തമാകുകയും ,ഏകാഗ്രമാകുകയും ,മനസ്സിലെ എല്ലാ ടെൻഷനും, പിരിമുറുക്കവും 
   മാറിയതായി തോന്നുകയും ചെയ്യുന്നു. ഇത് മനസ്സിനുള്ള ഒരു നല്ല മെഡിറ്റേഷൻ പ്രക്രിയയാണ്. മുരിങ്ങയില ഇമ്മ്യൂണിറ്റി കൂട്ടാനും ,മനസ്സിന് ശാന്തത ലഭിക്കാനും പറ്റിയ ഒരു ഉപാധിയാണ് . 
   ഇത് മാത്രമേ നമുക്ക് എല്ലാവർക്കും ചെയ്യാൻ കഴിയൂ. ഇത് എല്ലാവരും ചെയ്തു നോക്കുവാൻ ശ്രമിക്കുക.ഇത് ചികിത്സയല്ല കേവലം മുൻകരുതൽ മാത്രം .നമ്മളെ ആക്രമിക്കുന്ന   
   രോഗാണുക്കൾക്കെതിരെയുള്ള മരുന്നല്ല, പകരം ഒരാളുടെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള നിർദ്ദേശം മാത്രമാണ്. നെല്ലിക്ക ചതച്ചെടുത്ത നീര് രണ്ട് സ്പൂൺ വീതം നിത്യവും 
   കഴിക്കുന്നത് പൊതുവായ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

ഉപസംഹാരം

   ഇന്ന് നമ്മുടെ ലോകം അഭിമുഖീകരിക്കുന്ന ഒരു വിഭത്താണ് മഹാമാരി എന്നു വിശേഷിപ്പിക്കുന്ന " കൊറോണ " എന്ന വൈറസ് രോഗം ഇതിനെ കൊവിഡ്- 19 എന്ന് വിളിക്കുന്നുണ്ട്.
   ഈ  വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരീകമായ മുൻകരുതലുകളും ആവശ്യമാണ്.അതായത് രോഗ പ്രതിരോധശേഷി വർധിപ്പിച്ചു കൊണ്ടുള്ള 
   മുൻകരുതലുകൾ വേണമെന്ന് നമ്മൾ മുൻപേ വിശദീകരിച്ചു കഴിഞ്ഞു. 
          കൊറോണ വൈറസ് നമ്മെ തോൽപ്പിക്കാതിരിക്കാൻ ബാഹ്യവും, ആന്തരീകവുമായ മുൻകരുതലുകൾ എടുക്കേണ്ടത് എങ്ങനെ എന്നു നോക്കാം. കൂടുതലും ആളുകൾ 
   ബാഹ്യമായ മുൻകരുതലുകൾ മാത്രമാണ് എടുക്കുന്നത്. അതായത് ,മാസ്ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക ,വീട്ടിൽ കഴിയുക തുടങ്ങിയവ. ഇവയൊക്കെ 
   വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നു തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കടന്നു കയറിപ്പോയ വൈറസുകൾക്കെതിരെ 
   ഒന്നും ചെയ്യാനാവില്ല. അവിടെയാണ് ആന്തരീക മുൻകരുതലുകളുടെ പ്രശസ്തി .ആന്തരീക മുൻകരുതൽ എന്നുവെച്ചാൽ നമ്മുടെ രോഗ പ്രതിരോധശേഷി കൂട്ടാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക     
  എന്നാണ് അർത്ഥം .രോഗ പ്രതിരോധശേഷി കൂട്ടാനുള്ള മാർഗ്ഗങ്ങൾ നമ്മൾ ശീലമാക്കിയാൽ നമ്മുക്ക് ഏത് രോഗാണുക്കളെയും നിഷ്പ്രയാസം തുരത്താൻ സാധിക്കും.
           രോഗ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ചികിത്സയല്ല, കേവലം മുൻകരുതലുകൾ മാത്രമാണെന്ന് പറഞ്ഞുവല്ലോ. സമൂഹത്തിൽ നിന്നും അകന്നു നിൽക്കുകയും, 
  ഹൃദയബദ്ധങ്ങൾ കൂട്ടുകയും ചെയ്യാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. ശാരീരിക അകലം പാലിക്കുക ,മാനസീക അടുപ്പം ഉണ്ടാക്കികൊണ്ട്. അതിനുള്ള വഴികൾ തേടൂ . 
  ഭൂമിയിലെ മനുഷ്യരേയും,  ഈ ലോകത്തേയും രക്ഷിക്കൂ.,
അനുഗ്രഹ എസ്
9 D ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം