എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/ഇനിയെത്രകാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയെത്രകാലം
         2020 പുതുവർഷത്തിന്റെ പിറവിയിൽ  ലോകം ആനന്ദതിമർപ്പിലാണ്.  ലോകത്തിലെ എല്ലാ നഗരങ്ങളും  പുതുവർഷത്തെ എതിരേൽക്കുന്ന തിരക്കിലാണ്. ജനങ്ങൾ  ആഘോഷങ്ങളിൽ മുഴുകിയിരിക്കന്നു  എങ്ങും ദീപാലങ്കാരങ്ങൾ. ഞങ്ങളുടെ  കൊച്ചു വീട്ടിലും  ആഘോഷങ്ങൾ നടക്കുന്നു. ഈ ആഘോഷങ്ങൾ പൊടുന്നനെ അവസാനിക്കുമെന്ന്  ഞങ്ങൾ ആരും  കരുതയില്ല.  ഇരുപതു   ദിവസങ്ങൾക്കുശേഷം ചൈനയിലെ  വുഹാനിൽ  ഒരു  വൈറസിൽ  പൊട്ടിപുറപ്പെട്ടിരിക്കന്നുകേട്ടു . അതൊന്നും ഞങ്ങളെ ബാധിക്കന്ന  കാര്യമല്ലല്ലോ വരുന്നപരീക്ഷകാലത്തിനുശേഷം   അവധി എങ്ങനെ  ആഘോഷിക്കാമെന്ന ആലോചനിലായിരുന്നു ഞങ്ങൾ  .അതിന്റെ ആവേശത്തിലും.  സ്കൂളിലെ പരീക്ഷാദിനങ്ങൾ കടന്നു പോകുന്നു. ആ ഇടയ്ക് പത്രത്തിലും ടി.വിയിലുംമെല്ലാം   കൊറോണവൈറസ്  വിഷയമാകുന്നു.  പല രാജ്യങ്ങളിലും  വ്യാപിക്കന്നത്രേ കോവിഡ്-19 എന്നു പേരുള്ള  ആ വൈറസ് നമ്മുടെ രാജ്യത്തും പടരുമോ എന്ന് ആശങ്കയുണ്ടത്രേ.  ലോകമാകെ ഭയപ്പാടലായി.  ഒരുമാസത്തിനുശേഷം ഞങ്ങൾ ഭയപ്പെട്ടതുപോലെ സംഭവിച്ചു.  
                              അനേകായിരങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കന്ന ആ മഹാമാരി  എന്റെരാജ്യത്തും എത്തി. സന്തോഷങ്ങളും ആഘോഷങ്ങളുമെല്ലാം പെട്ടെന്നു നിലച്ചു. ലോകം നിശ്ചലമായി.പുറത്തിറങ്ങി നടന്നിരുന്ന ഞങ്ങൾ വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ടു. വിവിധരാജ്യങ്ങളിലായി ജോലി ചെയ്തിരുന്ന എന്റെ അയൽവാസികൾ പലരും ഈലോകത്തിന്റെ  പിടിയിലിയെന്ന് വേദനയോടെ ഞങ്ങൾ അറിഞ്ഞു. ശാസ്ത്രലോകം ഈ വൈറസിനെ നശിപ്പിക്കുന്ന മരുന്ന് കണ്ടുപിടിക്കന്ന  തിരക്കലാണ്. ദിനംപ്രതി ആയിരങ്ങൾമരിച്ചുകൊണ്ടിരിക്കുന്നു. ആഘോഷങ്ങള്ളില്ലാത്ത നിരത്തുകൾ ശൂന്യമായികിടക്കന്നു.ആശങ്കയുടെ ദിനങ്ങൾ കടന്നുപോകുന്നു.ഈപ്പോൽ ജനങ്ങൾ അതുമായി പൊരുത്തപ്പെട്ടുവരുന്നു  ശാസ്ത്രലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കൊറോണവാക്സിൻ കണ്ടുപാടിക്കുന്നതുവരെ എങ്കിലും നമ്മൾ മുൻകരുതലോടെ ജീവിക്കണം
നേഹ ജെയ് മോൻ
9A എൽ.എഫ്.എച്ച്.എസ് കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം