മാവിലായി സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ പാതകൾ

മൂക്കടപ്പും തുമ്മലും
ജലദോഷപ്പനിയുമായ്
കൊറോണയെന്നഭീകരൻ
ലോകം മുഴുവൻ വന്നല്ലോ,,,,,
ചൈനയിലെ വുഹാനിൽ
വന്നുചേർന്ന വൈറസ്
വൻമതിൽ പോലെയായ്
പടർന്നു പന്തലിച്ചല്ലോ ''
ഏഷ്യയിലും യൂറോപ്പിലും
അമേരിക്കയിലും ആഫ്രിക്കയിലും
വന്നുവല്ലോ ഭീകരൻ
വൻകരകൾ മൊത്തമായ്‌
ശുചിത്വവും ശ്രദ്ധയും
കുറഞ്ഞിടുന്നു ജനങ്ങളിൽ
ഇതൊക്കെയാണ് കാരണം
മഹാമാരി പടരുവാൻ '
തടുത്തു നിർത്താൻ കഴിഞ്ഞില്ലാ
മരിച്ചു വീണു ജനതയും
കൊടിയ ഭീകരന്റെ പടർച്ചയിൽ
പകച്ചു പോയി നമ്മളും
ഇന്ത്യയിലും വന്നല്ലോ
ഭീകരനാം കൊറോണ
കേരളത്തിലും ഒന്ന് നോക്കി
തൻ വേര് പടർത്തുവാൻ
ജീവനെ കാക്കുവാൻ
ഒരുമയോടെ നിന്നു നാം
ആരോഗ്യപ്രവർത്തകർ
നിയമപാലകർ പിന്നെ
ഭരണകൂടമോക്കെയും
ശ്രദ്ധയോടെ നമ്മെ
കാത്തുവയ്ക്കാനുള്ളപ്പോൾ
രക്ഷ നേടുമല്ലോ
ആ ഭീകരനിൽ നിന്നും
തുരത്തിയോടിക്കുമവനെ നമ്മൾ
ഈ സുന്ദരഭൂമിയിൽ നിന്നും
 

ദൈവിക് .കെ
3A മാവിലായി സെൻട്രൽ എൽ പി സ്കൂൾ , കണ്ണൂർ ,കണ്ണുർ സൗത്ത്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത