ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/ നാം എങ്ങോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം എങ്ങോട്ട്
                       നാം പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് അനുസരിച്ചാണ് ജീവന്റെ നിലനിൽപ്പു പോലും. ആ പരിസ്ഥിതിയെ നശിപ്പിച്ചതിന്റെ  ദൂഷ്യഫലങ്ങൾ  നാം തന്നെ  അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ  ഉദാത്തമായ ഉദാഹരണങ്ങളാണ് ക്യാൻസർ പോലുള്ള മാരകരോഗങ്ങളും, കഴിഞ്ഞ രണ്ടു വർഷങ്ങളായി നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രളയവും അതിനെ തുടർന്നുണ്ടാകുന്ന സാംക്രമിക  രോഗങ്ങളും.
        		തൊട്ടു മുമ്പ് നമ്മെ ഏറെ  ഭയപ്പെടുത്തിയ നിപ്പ വൈറസ്, ഇപ്പോൾ ലോകം മുഴുവൻ കീഴടക്കിയിരിക്കുന്ന ഭീമാകാരനായ നോവൽ കൊറോണ വൈറസ്   വ്യക്തി ശുചിത്വവും സാമൂഹിക അകലവും എത്രമാത്രം പാലിക്കേണ്ടതാണ് നമ്മെ ഓർമ്മപ്പെടുത്തുന്നു. കൊറോണ വൈറസ്  വ്യാപനം തുടങ്ങിയത് മുതൽ മാസ്ക് ധരിക്കൽ, ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിട്ടൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കൽ എന്നിവ നിർബന്ധമായും നാം പാലിച്ചു കൊണ്ടിരിക്കുന്നു. ഈ ഒരു കരുതൽ നാം നേരത്തെ തന്നെ എടുക്കുകയും അലക്ഷ്യമായി പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മലമൂത്രവിസർജനം നടത്തുന്നതും ആദ്യമേ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കിൽ നാമിന്ന് ഭയപ്പെടുന്ന ഇത്തരം രോഗങ്ങൾ ഒരു പരിധിവരെ തടഞ്ഞു നിർത്താമായിരുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ  ആ രോഗം എങ്ങനെ വരാതിരിക്കാം എന്ന് ശ്രദ്ധിക്കുന്നതിലാണ് കാര്യം. അതിനാൽ വിദ്യാർത്ഥികളായ നമ്മൾ പരിസ്ഥിതി സംരക്ഷണത്തിനും രോഗപ്രതിരോധ മാർഗ്ഗങ്ങൾ നടപ്പാക്കുന്നതിനുമുള്ള പ്രവർത്തികളിലും തീർച്ചയായും പങ്കാളികൾ ആകേണ്ടതാണ്.
മീര വി കെ
9 C ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം