എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അച്ഛൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അച്ഛൻ

ഒരിടത്ത് ഒരു കർഷകൻ ഉണ്ടായിരുന്നു. ഈ കർഷകന് ഒരു മോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ പേര് ചിന്നു. ഈ പാവപ്പെട്ടവനായിരുന്നു. തന്റെ ദാരിദ്രമായ ജീവിതത്തിൽ തന്റെ മോളെ ഒരു വല്ല്യ ആളാക്കണം എന്നുള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു അദ്ദേഹത്തിന്. കുറെ വർഷങ്ങൾക്കു ശേഷം ചിന്നു പഠിച്ച് വലിയ ഒരു ആളായി കല്യാണം കഴിച്ചു. അങ്ങനെ ഇരിക്കും ഒരു ദിവസംതന്റെ മോളെ കാണാൻ ആഗ്രഹം വന്നപ്പോൾ അവൾക്കു ഇഷ്ടപ്പെട്ട ആഹാരം എടുത്തുകൊണ്ട് വീട്ടിലേക്ക് നടന്നു. അച്ഛൻ നടക്കുന്ന സമയത്ത് ചിന്തിച്ചു എന്നെ കാണുമ്പോൾ മോൾ എത്രത്തോളം സന്തോഷിക്കും. അങ്ങനെ അച്ഛൻ വീട്ടിൽ എത്തി. അച്ഛനെ കണ്ടപ്പോൾ മോൾ അമ്പരന്നു . അച്ഛനോട് ചോദിച്ചു. എന്തിനാ ഇങ്ങോട്ട് വന്നത്. ഇത് കേട്ടപ്പോൾ വളരെ ദുഖിതനായി അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി.

എയ്ഞ്ചൽ
8A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ