സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ


 അയ്യോ ... കട്ടിലിൽ നിന്നും നിലത്തു പതിച്ചു വേദനിച്ചു കരഞ്ഞ അനുവിനെ വാരി എടുത്തുകൊണ്ടു അമ്മ പറഞ്ഞു സാരല്ല്യാട്ടോ...അനു വിടർന്ന കണ്ണുകളോടെ അമ്മയെ നോക്കി. എന്താ മോളെ..? അമ്മ ചോദിച്ചു.അനു ഒന്നും മിണ്ടാതെ അമ്മയുടെ മടിയിൽ ഇരുന്നു കൊണ്ട് ആലോചിച്ചു. ചിലപ്പോഴൊക്കെ താൻ കട്ടിലിൽ നിന്നും വിഴുബോളൊക്കെയും ആരും ഉണ്ടാവാറില്ല.താൻ എഴുന്നേൽക്കുബോഴേക്കും അമ്മയും അച്ഛനും ജോലിക്ക് പോയിട്ടുണ്ടാവും . വീട്ടിലെ ആയയാണ് അവളെ ഒരുക്കുന്നതെല്ലാം.ലോക്കഡൗൺ കാരണം അച്ഛനുമമ്മയും വീട്ടിൽ ഉണ്ട്.ഈ കാലത്ത്  എങ്കിലും അച്ഛനെയും അമ്മയെയും കിട്ടിയ സന്തോഷത്തിലാണ്  അനുമോൾ ഇപ്പോൾ.വേനലിൻ നടുവിൽ പെയ്യുന്ന മഴപോലെ . ദ്രവിച്ചു പോകുന്ന ബാല്യത്തിൽ കുറച്ച് ദിനങ്ങൾ.
നീതുലക്ഷ്മി
9 ബി സി.പി.പി.എച്ച്.എം.എച്ച്.എസ്സ്. എസ്സ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ