സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ആരോഗ്യം ഉള്ള ഒരു തലമുറ ഉണ്ടാവണം എങ്കിൽ നാം നമ്മുടെ മനസ്സും,ശരീരവും,വീടും,പരിസരവും ഒരു പോലെ സൂക്ഷിക്കണം . ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്.നാം നടക്കുന്ന വഴിയിലും,ശ്വസിക്കുന്ന വായുവിലും,കുടിക്കുന്ന വെള്ളത്തിലും വരെ മാലിന്യം അലിഞ്ഞു കിടക്കുന്നുണ്ട് .

നാം അറിയാതെ അവ നമ്മുടെ ശരീരത്തിന്റെ ഭാഗം ആകുന്നു,അങ്ങനെ പലതരം രോഗങ്ങൾക്ക് നമ്മൾ അടിമ ആകുന്നു.ഇതിൽ നിന്ന് ഒരു മോചനം വേണം എങ്കിൽ നാം ശുചിത്വം ഉള്ള ഒരാൾ ആകണം. ചെറുപ്പം മുതലേ ശുചിത്വത്തെ പറ്റി നമ്മൾ ബോധവാന്മാർ ആയിരിക്കണം. നാം രാവിലെയും രാത്രിയിലും പല്ലു തേക്കുക. രണ്ടു നേരവും കുളിക്കുക .ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും വൃത്തിയായി കൈകൾ കഴുകുക. നഖം മുറിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗം ആണ്.

വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് കുപ്പി മുതലായവ വലിച്ചെറിയാതെ ഇരിക്കുക .കൊതുകു മുട്ട ഇടുന്ന സ്ഥലലങ്ങൾ നാം ഒഴിവാക്കണം. മലിന ജലം കെട്ടി നിൽക്കുന്ന സ്ഥലം നാം ശ്രദ്ധിക്കുക . ഇങ്ങനെ നമ്മൾക്ക് പരിസ്ഥിതി ശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും വ്യക്തിത്വം അവരുടെ ശുചിത്വം അടിസ്ഥാനാമാക്കിയാണ് വിലയിരുത്തപ്പെടുന്നത്.നാം എന്നും ശുചിത്വം പാലിക്കുന്നവർ ആയിരിക്കുക .

ലിയ വി കെ
8 J സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം