സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി

ഭീതി ..എവിടെയും ഭീതി
കണ്ണുകളിൽ നിഴലിക്കുന്ന ഭയപ്പാടിന്റെ സാക്ഷിയായി നിൽക്കവേ ,
ഞാൻ തിരിച്ചറിയാൻ ശ്രമിക്കുന്നു,

തിരിച്ചടിയോ അതോ വിധിയോ,
മനുഷ്യകുല ത്തിന്റെ നീറും ദുരിതങ്ങൾ,
മനുഷ്യൻ വിളിച്ചു വരുത്തിയതോ? അറിയില്ല,

പ്രകൃതിയുടെ താണ്ഡവം എവിടെയും,
ഉണങ്ങാത്ത മുറിപ്പാടായി അവശേഷിക്കുന്നു,
പല രൂ പങ്ങളിൽ ഭാവങ്ങളിൽ,
 പ്രതികാരമോ കലിയുഗത്തിൻ അവസാനമോ????

വികസനം എന്ന നാലക്ഷരം,
മനുഷ്യൻ മാത്രം ബാക്കിയ- വുന്ന സങ്കല്പമോ?
അതോ മനുഷ്യനെ ഇല്ലാതാക്കുന്ന യാഥാർഥ്യമോ?

ഇതെല്ലാം താക്കീതോ അതോ,
അവസാനമോ മനുഷ്യാ നീ,
നിന്റെ യാത്ര യഥാദിശയിലാണെന്നു,
കരുതുന്നുവോ????

ഇന്നിതാ വിജനമാം പാതകൾ വിജനമാം ച,
ന്തകൾ വിജന്നതായാണവിടെയും ചുറ്റിലും,
ആർക്കുമെയെവിടെയും പോയിടേണ്ട,
ആർക്കുമേയാരോടും മിണ്ടിടേണ്ട,


വീടാണ് ജീവിതം വീടാണ് ലോകം,
കുടുംബമാണ് ഏറ്റവും വലിയ നിധികുംബം,
മനസ്സിലാക്കി മനുഷ്യൻ ഓരോ,
നിമിഷവും........

സമയമില്ലാ മനുഷ്യൻ കാലത്തിൻ,
തിരിച്ചടി എവിടെയോ നാശഗതമായാ, ജീവിതം തിരിച്ചുനൽകി വിധി,
തിരിച്ചു നൽകീവിധി,

മരണഭയത്തിൽ ലോകം മുങ്ങി,
അണയാദീപ്തനാളങ്ങൾ മനു,
ഷ്യനെ തഴുകീടുന്നു.

അതിജീവിക്കും നാമീ ദുർ,
ഘടനാളുകൾ സന്തോഷത്തിൻ,
പുലർദീപ്തി തൊട്ടണയാറായ് ...

ദേവീ ചന്ദന
8 I സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത