യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/അമ്മുവിന്റെ കൂട്ടുകാർ
അമ്മുവിന്റെ കൂട്ടുകാർ
എന്നത്തെയുംപോലെ സ്കുളിലെത്തിയ അമ്മു ഞെട്ടിപ്പോയി. ഇന്നു സ്കുൾ അടയ്ക്കുകയാണ് കാരണം കൊറോണ തന്നെ. അവളുടെ സ്വപ്നങ്ങൾ എല്ലാം തകർന്നു. കാത്തിരുന്ന പരീക്ഷ, വീട്ടുകാരോടൊത്ത് പുറത്തുളള യാത്ര, കൂട്ടുകാരുമൊത്തുളള കളി. അവൾ സങ്കടത്തോടെ തിരികെ വീട്ടിലെത്തി. അമ്മ അവളെ ആശ്വസിപ്പിച്ചു. അങ്ങനെ അമ്മു വീട്ടിനുള്ളിലായി. ചിത്രങ്ങൾ വരച്ചു, കഥകൾ വായിച്ചു മടുത്തു തുടങ്ങി. ഒരു ദിവസം ഉച്ചകഴിഞ്ഞപ്പോൾ മഴ തുടങ്ങി. അമ്മു മുറ്റത്തെ ചെടികളെ നോക്കി അവയ്ക്ക് എന്തു സന്തോഷം . എല്ലാ ചെടികളും വാടിയിരിക്കുന്നു. അവൾക്ക് ഒരു ആശയം തോന്നി. എന്തുകൊണ്ട് തനിക്കൊരു കൊച്ചു പൂന്തോട്ടം ഉണ്ടാക്കിയെടുത്തുകൂടാ. അടുത്തദിവസം തന്നെ അവൾ ഒരുക്കം തുടങ്ങി. തോട്ടത്തിലെ ചെടികളുടെ തടമെടുത്തു,കൂട്ടം കൂടിയവ പകുത്തുനട്ടു, തണൽ നൽകി, ദിവസവും വെളളം നൽകി, പുതിയ ചെടികൾ നട്ടു പിടിപ്പിച്ചു. അങ്ങനെ അമ്മു വിജയിച്ചു തനിക്കും ഒരു പൂന്തോട്ടമായി. ഇപ്പോൾ അമ്മുവിന്റെ കൂട്ടുകാർ ഈ പൂക്കളാണ്.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |