എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/ഐസൊലേഷൻ 1

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഐസൊലേഷൻ




സ്കൂൾ അടച്ചു. വേനൽ കാലം. ചിച്ചുവും ചോട്ടുവും വിരുന്ന് പോവാനുള്ള പുറപ്പാടായിരുന്നു. സ്കൂൾ പൂട്ടൊന്നു ആർമ്മാദിക്കാമെന്നു വിചാരിച്ചപ്പോഴേക്കും കൊറോണ, അതായത് കോവിഡ് 19 പടർന്നുപിടിക്കുന്ന വാർത്തയറിഞ്ഞത്.
"നല്ല പൂതി വെച്ചപ്പഴേ എനിക്കുറപ്പായിരുന്നു, എങ്ങനെങ്കിലും അത് തീരുമാനമാകൂന്ന്.. "മനസ്സിൽ അടക്കിവെച്ച പരിഭവത്തെ ചിച്ചു ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.
"ഉം... "എന്ന് മൂളിപ്പറഞ്ഞു ചോട്ടു അകത്തേക്കോടി.
"ഇനി വെറുതെ കളിച് സമയം തീർക്കേണ്ട, വല്ല പുസ്തകവും വായിച്ചു പഠിച്ചോളി... "ന്ന് ഉമ്മ പറഞ്ഞപ്പോൾ ദേഷ്യം കൊണ്ട് ജ്വലിക്കുന്ന രണ്ടുകണ്ണുകളെ കാണാമായിരുന്നു.
       തികച്ചും ഒറ്റപ്പെട്ട അവസ്ഥ. എവിടേക്കും പോകാൻ വഴിയില്ലാതിരിക്കുമ്പോഴാണ് അമ്മാവന്റെ കടന്ന് വരവ്. വഴിയിൽ വെച്ച് പോലീസിന്റെ അടിയുറപ്പിച്ചിട്ടാണെങ്കിലും ഇരുവരും ബുള്ളറ്റിൽ കയറി ഉമ്മയുടെ വീട്ടിലെത്തി. വളരെയധികം സന്തോഷിക്കുകയായിരുന്നു അവർ. വീട്ടിലേക്കു തന്നെ തിരിച്ചു വന്ന അവരുടെ മുഖത്തു ഒത്തിരി സന്തോഷവും അവിടെയുള്ളവരെ പിരിഞ്ഞതോർത്തു പരിഭവിക്കുന്നതും കണ്ട ഉമ്മ, "തീർന്നില്ലേ നിങ്ങളുടെ പോകാനുള്ള പൂതി. "എന്നും പറഞ്ഞു നടന്നകന്നു.
        നേരം സന്ധ്യയായി. ചൂടിനെ ഒന്നാക്കാം വരുത്താനെന്നോണം കാർമേഘങ്ങ്ൾ തൊട്ടുരുമ്മിയിരിക്കുന്നത് കണ്ടപ്പോൾ ചിച്ചുവിന്റെ മനസ്സിൽ വല്ലാത്ത സന്തോഷം.
 "ഇന്ന് രാത്രി നല്ല മഴ പെയ്യും. കോരിച്ചൊരിയുന്ന നല്ല മഴ. "ചിച്ചു ചോട്ടുവിനോടായി പറഞ്ഞു.
" പെയ്യണം. നല്ല തണുപ്പാസ്വദിച്ചൊന്നു കിടക്കമായിരുന്നു. " എന്ന് ചോട്ടു പറഞ്ഞു. സകലവർത്തകളറിയാൻ ഫോണെടുത്തപ്പോഴാണ് ലക്ഷക്കണക്കിന് ആളുകൾ മരിച്ച വർത്തയൊക്കെ അറിയുന്നത്. നോക്കുമ്പോൾ എല്ലാവരുടെയും സ്റ്റാറ്റസ് കോവിഡ് 19 പടർന്നു പിടിക്കുന്നതിനെ കുറിച്ചായപ്പോൾ പേടിയോടെ കണ്ണുരുട്ടി നോക്കുകയായിരുന്നു ചിച്ചുവും ചോട്ടുവും

  1. stay home #save life.
  2. break the chain എന്ന് പറഞ്ഞു സർക്കാരിന്റെ വക ഫൈറ്റിങ് എഗൈൻസ്റ് കോവിഡ് 19.ശെരിക്കും പറഞ്ഞാൽ കോവിഡ് 19 ആണ് ഇപ്രാവശ്യത്തെ സ്കൂൾ പൂട്ടിലെ മ്മടെ അതിഥി.

ലോക്ക് ടൗണിന്റെ ഇത്തിരി ചടപ്പനുഭവിച്ചതുകൊണ്ടാവണം ചിച്ചു പറഞ്ഞു തുടങ്ങി :"ലോക്ക് ഡൌൺ ഇനിയും നീളുന്നുവെങ്കിൽ കുപ്പായക്കുടുക്കുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതിൽ യാതൊരു സംശയവുമില്ല. "
"സത്യം... എന്തൊരാവസ്ഥയായിരിക്കും.ഉഫ്.. ഓർക്കാനെ വയ്യ "എന്നും പറഞ്ഞു ചോട്ടു ഫോണോഫ് ചെയ്ത് നിദ്രയിലേക്ക് വീണു.
         നേരം പുലർന്നു. അലോസരപ്പെടുത്തുന്ന മനസ്സിനെ മാറ്റാൻ വേണ്ടി ചിച്ചു പത്രത്തിനടുത്തേക്ക് നടന്നു. ഓരോ താളുകൾ മരിക്കുമ്പോൾ അവളുടെ കണ്ണുകൾ തള്ളിപ്പോകുന്നുണ്ടായിരുന്നു. പിന്നീടവൻ വായിച്ചു കേൾപ്പിക്കാൻ തുടങ്ങി.
"സാറെ.. തമാശക്കാണെങ്കിൽ പോലും അങ്ങനെ പറയരുത് ". എന്ന ക്യാപ്ഷനിലൂടെ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ട ആ വാർത്തയുടെ ബാക്കി വായിച്ചപ്പോൾ ചിച്ചുവിന്റെ മനസ്സൊന്നു പിടഞ്ഞുപോയി ഒരു ഡോക്ടറിന്റെ അതിനൊമ്പരപ്പെടുത്തുന്ന പരിഭവങ്ങൾ. വായിച്ചു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. പിന്നീടങ്ങോട്ട് എല്ലാവർക്കും ഒറ്റപ്പെട്ട അനുഭവമായിരുന്നു. അപ്പോഴും ഒരു പ്രശ്നവുമില്ലാതെ മനുഷ്യർക്ക്‌ മുന്നിൽ വായും പൊളിച്ചിരിക്കുന്ന മാധ്യമപ്രവർത്തകരുടെ ശബ്‌ദകോലാഹലം തന്നെയായിരുന്നു.

അഫീഫ ജെബിൻ
9 A എസ് എസ് എച്ച് എസ് എസ് മ‍ൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ