ജി എൽ പി എസ്സ് കോരങ്ങാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47407 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


കൊറോണയെന്നൊരു മഹാമാരി
ലോകം മൊത്തം പടർന്നല്ലോ
കുട്ടികൾ വീട്ടിനകത്തല്ലോ
സ്കൂളിൽ പോവാൻ പറ്റീല്ല.
അയ്യോ പാവം കുട്ടികളെല്ലാം
വീട്ടിനകത്തു കളിയല്ലോ
മുതിർന്നവരെല്ലാം പണിയില്ലാതെ
കൂനി കൂനിയിരിപ്പല്ലോ.
കൊറോണയെന്നൊരു മഹാമാരി
ലോകം മൊത്തം പടർന്നല്ലോ
രാജ്യത്തെല്ലാം പടർന്നല്ലോ
ലോകം എന്നു തിരിച്ചുവരും?
ചറ പറ ഓടും വണ്ടികളെല്ലാം
പോർച്ചിൽ തന്നെ കിടപ്പല്ലോ.
കൈകൾ സോപ്പിൽ കഴുകീട്ടും
മാസ്ക് ധരിച്ച് നടന്നീട്ടും
അകലം നമ്മൾ പാലിച്ചും
പ്രധിരോധിക്കാം വൈറസിനെ.
 

ദിൽറുബ .പിഎം
4 ബി ജി എൽ പി എസ് കോരങ്ങാട്
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത