എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/പൂമരം

Schoolwiki സംരംഭത്തിൽ നിന്ന്
19:20, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Korangath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമരം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമരം

       
ഇന്നെന്റെ മുറ്റത്ത് അഞ്ചിതൾ പൂക്കളായ് കുങ്കുമപ്പൂവിരിഞ്ഞു...
ഇന്നുഞാൻനോക്കുമ്പോൾ
ചുറ്റിലും തുമ്പികൾ
പാറിപ്പറന്നിട്ടുന്നു...
എന്തോരു കൗതുകം,
എത്ര മനോഹരം!
തുമ്പികൾ പാറിടുമ്പോൾ...!!
ചെന്നു ഞാനടുത്തേയ്ക്കാ-
പ്പൂവിനെ നുള്ളുവാൻ,
മറ്റാരും കണ്ടിടാതെ...
അന്നേരം പിറകിൽ നി-
ന്നമ്മ വിളിക്കുന്നു...
"ചെയ്യരുതോമനേ,
പൊന്നു കുഞ്ഞേ....
തുമ്പികൾക്കും, പൂമ്പാറ്റകൾക്കും കൂടി
ഉള്ളതാണീ മരം, കുഞ്ഞു മരം "..
            

ദിയ.എ.പി.
3C എ എം എൽ പി എസ് കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /