ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/കർഷകരുടെ നന്മ
കർഷകരുടെ നന്മ
പണ്ടു പണ്ട് ഒരു ഗ്രാമത്തിൽ ഒരു വലിയ പണക്കാരനുണ്ടായിരുന്നു. ആ ഗ്രാമത്തിലെ ജനങ്ങൾ ആ പണക്കാരനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. അവിടുത്തെ ജനങ്ങളുടെ ജോലി കൃഷി മാത്രമാണ്. പണക്കാരന് വളരെയേറെ പറമ്പും വയലുമുണ്ട്. ഗ്രാമവാസികൾ ആ പണക്കാരൻ പറയുന്നത് അടിമകളെപ്പോലെ അനുസരിക്കണമായിരുന്നു. അനുസരിച്ചില്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരും. അവർ അധ്വാനിച്ചുണ്ടാക്കുന്ന നെല്ലൊന്നും അവർക്കു ലഭിക്കുമായിരുന്നില്ല. കൂലി ചോദിച്ചാൽ അടിയും ചവിട്ടും കിട്ടും. പാവം ഗ്രാമവാസികൾ നരകിച്ചു. ഈ പണക്കാരൻ ചെയ്തതുപോലെ ആരും പ്രവർത്തിക്കരുത്. കൃഷിക്കാരില്ലെങ്കിൽ ആരുമില്ല. ആഹാരമില്ലാതെ എല്ലാവരും പട്ടിണി കിടക്കേണ്ടി വരും. പാവങ്ങൾ കൃഷി ചെയ്തുണ്ടാക്കുന്നത് പണക്കാർ അനുഭവിക്കുന്നു. പാവപ്പെട്ടവനെന്നും പണക്കാരനെന്നുമുള്ള ഭേദം ഇല്ലാതെയാകണം.
|