ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/കർഷകരുടെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
കർഷകരുടെ നന്മ

പണ്ടു പണ്ട് ഒരു ഗ്രാമത്തിൽ ഒരു വലിയ പണക്കാരനുണ്ടായിരുന്നു. ആ ഗ്രാമത്തിലെ ജനങ്ങൾ ആ പണക്കാരനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. അവിടുത്തെ ജനങ്ങളുടെ ജോലി കൃഷി മാത്രമാണ്. പണക്കാരന് വളരെയേറെ പറമ്പും വയലുമുണ്ട്. ഗ്രാമവാസികൾ ആ പണക്കാരൻ പറയുന്നത് അടിമകളെപ്പോലെ അനുസരിക്കണമായിരുന്നു. അനുസരിച്ചില്ലെങ്കിൽ പട്ടിണി കിടക്കേണ്ടി വരും. അവർ അധ്വാനിച്ചുണ്ടാക്കുന്ന നെല്ലൊന്നും അവർക്കു ലഭിക്കുമായിരുന്നില്ല. കൂലി ചോദിച്ചാൽ അടിയും ചവിട്ടും കിട്ടും. പാവം ഗ്രാമവാസികൾ നരകിച്ചു.

ഈ പണക്കാരൻ ചെയ്തതുപോലെ ആരും പ്രവർത്തിക്കരുത്. കൃഷിക്കാരില്ലെങ്കിൽ ആരുമില്ല. ആഹാരമില്ലാതെ എല്ലാവരും പട്ടിണി കിടക്കേണ്ടി വരും. പാവങ്ങൾ കൃഷി ചെയ്തുണ്ടാക്കുന്നത് പണക്കാർ അനുഭവിക്കുന്നു.

പാവപ്പെട്ടവനെന്നും പണക്കാരനെന്നുമുള്ള ഭേദം ഇല്ലാതെയാകണം.

അമൃത എസ് നായർ
8 ജെ.എം.പി. ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ