സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/ശുചിത്വം - കാലിക പ്രസക്തി

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം - കാലിക പ്രസക്തി

കോവിഡ് 19 എന്ന മഹാമാരി വിതച്ചു കൊണ്ടിരിക്കുന്ന ആഘാതത്തിൽ വിറങ്ങലിച്ചിരിക്കുന്ന സ്ഥിതിയിൽ ആണല്ലോ ഇന്ന് നമ്മുടെ ലോകം. കൊറോണ എന്ന ഭീകര വൈറസ് വൻകരകളും രാജ്യങ്ങളും സOസ്ഥാനങ്ങളും കടന്നു നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു.ഇത്തരം ഒരു സാഹചര്യത്തിൽ ശുചിത്വം എന്നതിനെ കുറിച്ച ഗൗരവമായി തന്നെ നാം ചിന്തിക്കണം,കാരണം ശുചിത്വ ശീലം ഉള്ള ഒരു സമൂഹത്തിൽ വൈറസുകളുടെ വ്യാപനം വളരെ കുറവായിരിക്കും.

              ശുചിത്വത്തെ നമുക്ക് വ്യക്‌തിശുചിത്വം ,പരിസര ശുചിത്യം എന്നിങ്ങനെ തരം തിരിക്കാം .ആരോഗ്യ കരമായ ജീവിതത്തിന് വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ശീലങ്ങൾ ഉണ്ട് .ഇതിനാണ് വ്യക്തിശുചിത്വം എന്നു പറയുന്നത്. ഇവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ,ജീവിത ശൈലീരോഗങ്ങൾ ,തുടങ്ങിയവ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. വ്യക്തി ശുചിത്വത്തിൽ പെട്ട ഒരു കാര്യം ആണ് 'ഇടക്കിടെ കൈ കഴുകൽ '.ഇത് വിരാശല്യം,വയറിളക്കരോഗങ്ങൾ ,മുതൽ സാർസ്, കോവിഡ്,വരെ ഉള്ള രോഗങ്ങൾ തടയാൻ സഹായിക്കും. ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് പോലുള്ള മുഖാവരണങ്ങൾ ഉപയോഗിക്കുക,പകർച്ചവ്യാധികൾ ഉള്ള പൊതു സ്ഥലങ്ങൾ സന്ദര്ശിക്കാതിരിക്കുക,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക,തുടങ്ങിയവ ഇതിൽ പെട്ടതാണ്.വ്യക്‌തിശുചിത്വം പോലെ വളരെ പ്രധാനപെട്ടതാണ് പരിസരശുചിത്യവും.ആരോഗ്യം ഉള്ള ഒരു സമൂഹത്തിന് ചുറ്റുമുള്ളവ വൃത്തിയായി സൂക്ഷിക്കൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പരിസര ശുചിത്വ തത്തിലൂടെ ആരോഗ്യകരവും ശുദ്ധവും ആയ സാഹചര്യത്തിൽ നമുക്ക് ജീവിക്കാൻ അവസരമാകുന്നു.          
       കുട്ടിക്കാലം മുതലേ നമ്മൾ വീടുകളിൽ വൃത്തിയ്ക്ക് മുൻഗണന നൽകണം. ഇത്തരത്തിൽ വൃത്തി ജീവിതത്തിൽ ചര്യയാക്കിയ ഒരു കുട്ടിക്ക് അവന്റെ സമൂഹ്യജീവിതം വളരെ അധികം സന്തോഷകരം ആയിത്തീരും.
ഫിദ ഫാത്തിമ ടി.എ
3 സി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം