എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/Recognition

15:32, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopnadalackal (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}} {|style="margin: 0 auto;" <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'സംസ്ഥാന കലോത്സവത്തിൽ നായർ സമാജം സ്കൂൾ ചാമ്പ്യന്മാർ ......

പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്ന് സംസ്ഥാന കലോൽസ്തവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻ പുരസ്കാരം ഏറ്റുവാങ്ങുന്നു

കാസർഗോഡ് നടന്ന 60മത് സംസ്ഥാന കലോൽസ്തവത്തിൽ നായർ സമാജം ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യന്മാർ ആയി. 26ഇനങ്ങളിൽ ആയി 125 പോയിന്റ് നേടിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്‌. 2014ൽ പാലക്കാട്‌ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ആലപ്പുഴ ജില്ലയിലേക്ക് ആദ്യമായി കപ്പ് നേടിയ വിദ്യാലയം ഈ നേട്ടം വീണ്ടും അവർത്തിച്ചിരിക്കുക യാണ്. കഴിഞ്ഞ 17 വർഷങ്ങൾ ആയി ആലപ്പുഴ ജില്ല യിലെ ചാമ്പ്യന്മാർ ആണ് നായർ സമാജം സ്കൂൾ.

സ്കൂളിൽ പ്രവർത്തിക്കുന്ന കേരള കലാ മണ്ഡപത്തിന്റ നേതൃത്വത്തിലുള്ള ചിട്ട യായ പരിശീലനമാണ് ഈ നേട്ടത്തിലെത്തുവാൻ സഹായിക്കുന്നത് കഥകളി, കൂടിയാട്ടം, തിരുവാതിര, പൂരക്കളി, ചവിട്ടു നാടകം, നാടകം. തുടങ്ങിയ ഇനങ്ങളിൽ കഴിഞ്ഞ പത്തിലധികം വർഷങ്ങളായി സ്കൂൾ ഒന്നാം സ്ഥാനം കൈ വിട്ടില്ല .ഈ വർഷം സബ് ജില്ല തലത്തിൽ കലോൽസവം, ശാസ്ത്ര മേള, കായിക മേള എന്നിവ യിൽ ചാമ്പ്യന്മാർ ആയ വിദ്യാലയം ജില്ല തലയിൽ ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥ മാക്കിയിരുന്നു.

ഈക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷ യിൽ 72 A+നേടി ജില്ല യിൽ ഒന്നാമത് ആണ്. കഴിഞ്ഞ 14 വർഷ ങ്ങൾ ആയി ജില്ല യിൽ ഏറ്റവും കൂടുതൽ A+ നേടുന്ന വിദ്യാലയവും ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയിപ്പിക്കുന്ന വിദ്യാലയവും നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ ആണ്.