സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയിൻ
ബ്രേക്ക് ദ ചെയിൻ
കൈവിടാതിരിക്കാം....... കൈ കഴുകൂ
ലോകമെമ്പാടും ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന വൈറസ് വംശത്തിൽ ഉൾപ്പെടുന്നതാണ് കൊറോണ അഥവാ കോവിഡ് 19. കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിനോ മരുന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ മഹാമാരിയെ നമ്മുടെ ലോകത്ത് നിന്നും തുടച്ചുമാറ്റാനുള്ള പ്രതിരോധമരുന്ന് വ്യക്തി ശുചിത്വമാണ്. ഭീതിയല്ല പ്രതിരോധമാണ് വേണ്ടത്. വ്യക്തി ശുചിത്വം ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ്. ശുചിത്വം പാലിക്കാത്ത അനവധി വ്യക്തികൾ നമ്മുടെ ഇടയിലുണ്ട്. ഇപ്പോൾ അവരടക്കമുള്ളവർ ശുചിത്വം പാലിക്കണം. ശുചിത്വത്തിനു മാത്രമേ ഈ കണ്ണിയെ തച്ചുടയ്ക്കാൻ സാധിക്കൂ. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. ചുമ, പനി, തൊണ്ട വേദന, ന്യുമോണിയ, ശ്വാസതടസ്സം, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് ഈ രോഗബാധയുടെ ലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണുന്നു. വൈറസ് പടർന്നു പിടിച്ച രാജ്യങ്ങളിൽ നിന്ന് വരുന്ന വ്യക്തികളുമായുള്ള സമ്പർക്കം വഴിയോ അവർ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുന്നതു വഴിയോ ഈ രോഗബാധ അടുത്ത ആളിലേക്ക് പകരുന്നു. കൈകൾ ഇടയ്ക്കിടയ്ക്ക് ശുചിയായി ഇരുപത് സെക്കന്റ് സോപ്പ് ഉപയോഗിച്ച് കഴുകിയിട്ട് സാനിറ്ററെസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക. വൈറസ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ മാസ്കോ തൂവാലയോ ഉപയോഗിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തണം. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വൈദ്യസഹായം തേടണം. ധാരാളം വെള്ളം കുടിക്കുക. അനാവശ്യമായി കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കരുത്. ഇവയാണ് അടിയന്തിരമായി എടുക്കേണ്ട മുൻകരുതലുകൾ. വ്യക്തി ശുചിത്വം പാലിക്കുന്നതിനോടൊപ്പം വിവരശുചിത്വവും പാലിക്കണം. ഭീതിയുടെ കാലത്ത് വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും പടരുന്നുണ്ട്. അവയെ വിശ്വസിക്കരുത്. വ്യാജവാർത്തകൾ മാറ്റി മറിക്കുന്നത് നമ്മുടെ സമൂഹത്തെയാണ്. നമ്മുടെ ലോകത്തെ നശിപ്പിക്കാൻ ജന്മമെടുത്ത മഹാമാരിയാണ് കോവിഡ് 19 എന്ന നാമത്തിൽ അറിയപ്പെടുന്ന വൈറസ്. ഇതിനെ നശിപ്പിക്കാൻ കഴിയുന്ന ഒരു പ്രതിരോധമേയുള്ളു അത് ശുചിത്വമാണ്. രോഗലക്ഷണമുള്ളവർ പതിനാല് ക്വാറന്റെയിനിൽ കഴിയേണ്ടതാണ്. അല്ലെങ്കിൽ രോഗം മറ്റൊരാളിലേക്ക് പകരുന്നതാണ്. ഈ ലോക്ഡൗൺ കാലത്ത് നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കുകയും കൂടുതൽ ആസ്വാദകരമാക്കുകയും ചെയ്യാം. ഈ കാലത്ത് നമുക്ക് പലതരം വിനോദങ്ങളിൽ ഏർപ്പെടാം. ഹരിതതോട്ടം നിർമ്മിക്കുക, പൂന്തോട്ട നിർമ്മാണം എന്നിവയിലും വീട്ടുകാരുമായി പലവിധത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടാം. ഈ കണ്ണിയെ പൊട്ടിച്ചെറിയണം അതിൽ നമുക്കും പങ്കുചേരാം. Stay Home Stay Safe
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ