സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/എന്റെ ഗ്രാമം

                            'കുന്നോത്ത്' എന്റെ ഗ്രാമം

മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലോമീറ്റ്ര് കിഴക്കു മാറി തലശ്ശേരി കുര്‍ഗു റോഡിനോട് ചേര്‍ന്നു കുട്കുമലകളുടെ അടിവാരത്തില്‍ വളപട്ടണം പുഴയുടെ തീരത്ത് എന്റെ ഗ്രാമമായ'കുന്നോത്ത്' സ്ഥതി ചെയ്യുന്നു.കുന്നുകള്‍ക്കു അകത്തുള്ള സ്ഥലമായതിനാല്‍ 'കുന്നകത്ത്' എന്നായിരുന്നു ആദ്യ സ്ഥലനാമം.പിന്നീടതു ലോപിച്ച് 'കുന്നോത്ത്'എന്നറിയപ്പെട്ടു.ടിപ്പുവിന്റെ പടയോട്ടകാലത്തു പട്ടാളക്കാര്‍ തന്‍പടിച്ചതുകൊണ്ടൂ 'പട്ടാളക്കരി' എന്നറിയപ്പെട്ടീരുന്നു ഈ സ്ഥലം.തലശ്ശേരി കൂത്തുപറന്പു എന്നീ സ്ഥലങ്ളീല്‍ നിന്നും വന്ന നംബിയാര്‍ കുടുംബ്ബങ്ള്‍ ഇവിടുത്തെ ജന്മിമാര്‍ ആയിരുന്നു.അവരുടെ പണിയാളുകളായി ധാരാ‍ളം പണിയന്‍മ്മാരും ഇവിടെ താമസിച്ചിരുന്നു.പിന്നീടു തിരുവിതാംകുര്‍ ഭാഗത്ത് നിന്നും ക്രിസ്റ്റിയാനികള്‍,മറ്റ് പ്രദേശങളില്‍ നിന്നും മുസ്ല്‍മാന്‍മാര്‍ എന്നിവര്‍ ഇവിടെയെത്തി.1946ല്‍ ഒരു എല്‍.പി.സ്കുള്‍ ഇവിടെ ആരംഭിച്ചു.1958ല്‍ ഇതു യു.പി. സ്കുള്‍ ആയി ഉയര്‍ത്തപ്പെട്ടു.1983ല്‍ ഹൈസ്കൂള്‍ ആരംഭിച്ചു. ഇന്നു നാനാ ജാതി മതസ്തര്‍ ഒരുമയൊടെ ഇവിടെ കഴിയുന്നു.