ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/വൈറസ് - സിനിമാ ആസ്വാദന കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് - സിനിമാ ആസ്വാദന കുറിപ്പ്

സംവിധായകൻ: ആഷിക് അബു

2018 കേരളത്തെ വിറപ്പിച്ച നിപ്പാ വൈറസിനെ കുറിച്ച് പ്രതിപാദിച്ചു കൊണ്ടുള്ള മലയാളം മെഡിക്കൽ ത്രില്ലറും ഒപ്പം വിജ്ഞാനപ്രദവുമായ ഒരു സിനിമയാണ്, വൈറസ്. ആഷിക് അബുവിൻറെ സംവിധാനത്തിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിർമിച്ച ഈ സിനിമ അതിജീവനത്തിൻറെ കഥയാണ് പറയുന്നത്. സംസ്ഥാന അവാർഡ് ജേതാവ് മുഹസിൻ പെരാരി ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. കുഞ്ചാക്കോ ബോബൻ, പാർവതി, ആസിഫ് അലി, ടോവിനോ തോമസ്, റഹ്മാൻ, രേവതി, ശ്രീനാഥ് തുയങ്ങിയവർ കഥയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു. 2019 ഏപ്രിൽ 26ന് വൈറസ് എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്യുകയും ആ വർഷം ജൂൺ ഏഴിന് സിനിമ റിലീസ് ചെയ്യുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിലും ചുറ്റുവട്ടത്തുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കേരളത്തിലെ ജീവൻ അപകടത്തിലാകുന്ന ഭീഷണിയായി വന്ന ഒരു വൈറസാണ് നിപ.ധീരരായ ഒരു കൂട്ടം ആരോഗ്യപ്രവർത്തകരും ഭരണകൂടവും ഈ പകർച്ചവ്യാധി തടയാനുള്ള പരിശ്രമത്തിലൂടെ ജീവൻ പണയം വെക്കുന്നത് ഈ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് നിപ്പ. പനി, തലവേദന, ഛർദ്ദി, പേശീവേദന, തൊണ്ടവേദന ഇവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതിനെതിരായി ഒരു വാക്സിനും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. സിനിമയിൽ സക്കറിയ മുഹമ്മദ് എന്ന ആളിൽനിന്നാണ് രോഗം പടരുന്നത്. സക്കറിയ മുഹമ്മദ് അഡ്മിറ്റായി മണിക്കൂറുകൾക്കകം മരണപ്പെടുകയും ചെയ്യുന്നു. ഇതിനോടകം അയാളിൽനിന്ന് 18 പേർക്ക് കൂടി ഈ വൈറസ് പകരുകയും ചെയ്തു. തന്നെ പരിപാലിച്ച അഖിലഎന്ന സിസ്റ്റർക്ക് കൂടി വൈറസ് പകരുകയും മരണത്തിലേക്ക് എത്തിക്കുകയും ചെയ്തു. അഖില സിസ്റ്റർ ആയിരുന്നു എന്ന് രോഗബാധിതനെ പരിപാലിച്ചിരുന്നത്. പനി കൂടിയ അഖില സിസ്റ്ററിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നു. താൻ മുമ്പ് പരിചരിച്ച രോഗിക്ക് ഈ ക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നും അയാൾ മരിച്ചു എന്നും ഇത് പടർന്ന അസുഖമാണെന്നും സിസ്റ്റർ ഡോക്ടറോട് പറയുകയും ചെയ്തു. എന്റെ കുട്ടിക്ക് ഞാൻ മുലയൂട്ടുന്നതാണെന്നും എന്റെ കുട്ടിയെ നോക്കണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ ഏതാനം ദിവസങ്ങൾക്കുശേഷം സിസ്റ്റർ അഖില മരണപ്പെടുകയും ചെയ്തു. ഈ രണ്ടു മരണങ്ങൾക്ക് ശേഷം മെഡിക്കൽ ഉദ്യോഗസ്ഥരുടെ കാര്യമായ ഇടപെടൽ മൂലം ഇതൊരു വൈറസ് ആണെന്നും ജനങ്ങളിലേക്ക് കരുത്ത് പകരുകയും ചെയ്യും എന്നും കണ്ടെത്തി ആരോഗ്യ വകുപ്പിൻറെ കഠിനപ്രയത്നം കൊണ്ട് ഇത് എങ്ങനെ നേരിടണമെന്നും തടയണമെന്നും ജനങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. ഇതിനൊപ്പം കടകളും കമ്പോളങ്ങളും അടച്ചു. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കുകയും ചെയ്തു. ഇതൊരു പടരുന്ന വൈറസ് ആയതുമൂലം മരണപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ട് ആയതുകൊണ്ടും അത് അവർ തന്ത്രപൂർവ്വം നിർവ്വഹിച്ചു. ഗവൺമെൻറ് മെഡിക്കൽ ഉദ്യോഗസ്ഥരുടെയും ശ്രദ്ധേയമായ ഇടപെടൽ കൊണ്ട് സക്കറിയ എന്ന ആദ്യ രോഗികളിൽ നിന്നും മറ്റുള്ളവരിലേക്ക് ഇത് പടർന്നതെന്നും കണ്ടുപിടിക്കാൻ കഴിഞ്ഞു. സക്കറിയായെ പരിപാലിച്ച സഹോദരിയായ സുഹാനക്കും വാപ്പ റസാക്കിനും അസുഖം പടർന്നു. സക്കറിയായ്ക്ക് അസുഖം മൂർച്ഛിച്ചപ്പോൾ മറ്റു പലവിധ ടെസ്റ്റുകൾക്ക് വിധേയനാകേണ്ടിവന്നു. സ്കാനിംഗിനു കൊണ്ടുപോയ സക്കറിയയിൽനിന്ന് ആശുപത്രിയിൽ മറ്റുചില രോഗങ്ങൾക്ക് ചികിത്സക്കായി വന്നവരിൽ സക്കായി വന്നവരിൽ ഏതാനം ചില ആളുകളുകൾക്കും സമാനമായ രോഗലക്ഷണങ്ങളോടെ ഉണ്ണികൃഷ്ണൻ എന്ന അയാളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ഇയാൾക്ക് രോഗം എവിടെനിന്ന് പടർന്നുവെന്നും ആർക്കും ഒരു ധാരണയും ഉണ്ടായിരുന്നില്ല. മറ്റു രോഗബാധിതരായി ഒരു തരത്തിലുള്ള ബന്ധവും ഇയാൾക്ക് ഇല്ലായിരുന്നു എന്നും അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. സക്കറിയായെ സ്കാനിംഗിന് കൊണ്ടുപോയ ആംബുലൻസ് ചില രഹസ്യ ഇടപാടുകൾക്ക് ഇയാളും സുഹൃത്തും ഉപയോഗിച്ചുവെന്നും ഇവർക്ക് രണ്ടു പേർക്കും രോഗം പിടിപെട്ടത് ഇങ്ങനെയാണെന്നും കണ്ടെത്തി. മറ്റൊരാൾക്കും രോഗം പടർന്നിട്ടില്ലന്നും ആരോഗ്യപ്രവർത്തകർ കണ്ടെത്തി. രോഗബാധിതനായ വിഷ്ണു എന്നയാളും മെഡിക്കൽ വിദ്യാർഥിനിയായ സാറ എന്ന പെൺകുട്ടിയും രോഗത്തിൽന്ന് മുത്കരാകുന്നു. അതോടെ കോഴിക്കോട്, മലപ്പുറം ജില്ലകൾ നിപ്പവിമുക്തമായെന്ന് ഭരണകൂടം ജനങ്ങളെ അറിയിക്കുകയുംചെയ്യുന്നു. ഇതോടുകൂടി കഥ പൂർണ്ണമാകുന്നു. സൈജു ശ്രീധരനാണ് ചിത്രത്തിൻറെ എഡിറ്റിംഗ് നിർവ്വഹിച്ചത്. സുഷിൻ ശ്യാമിന്റെതാണ് പശ്ചാത്തലസംഗീതം. കേരളമെന്ന കൊച്ചു പ്രദേശത്തെ ലോക ശ്രദ്ധയുടെ നെറുകയിൽ എത്തിച്ച നിപയ്‍ക്കെതിരായ പോരാട്ടം എത്ര മഹത്തരം ആയിരുന്നു എന്നത് കാട്ടിത്തരുന്നു ഈ ചിത്രം.കവിത പോലെ മനോഹരമായ ഒരു ചലചിത്രം. ഇതിൻറെ പിന്നിൽ ആരോഗ്യ പ്രവർത്തകർക്ക് ഗവൺമെൻറ് മെഡിക്കൽ ഉദ്യോഗസ്ഥർക്കും നന്ദി രേഖപ്പെടുത്തുന്നു

റയ്ഹാന
8 F ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം