മഹാമാരിയാം കോറോണയെ തുരത്തുവാൻ നാമെല്ലാവരും ഒത്തൊരുമിക്കുന്നു . മാനവരുടെ മനസുകളടുത്തും, ശരീരം കോണ്ടകലം പാലിച്ചും കൊറോണയെ തുരത്തുവാൻ സജ്ജരായ് മുന്നേറിടാം . മനസുകളിൽ തിളങ്ങും നന്മയായി വിളങ്ങിടാം. ജാതിമത ഭേദമന്യേ മനസുകൊണ്ട് മാനവർ ഒന്നായീടവേ . എരിയും വെയിലിൽ പൊരിയും ജീവനാം കാക്കി കുപ്പായവും ആശാ - വാർക്കർമാരും ,അമ്മയാം സ്ത്രീജനങ്ങൾ . രാഗപിഴയുള്ള ഹൃദയമിടുപ്പിനെ , ഇമ്പത്തിലാകുന്ന ജീവരക്ഷകർ, അവർ തൻ ജീവൻ ത്രാസ്സിലാടിടുന്നു . കൈവണങ്ങാം ഭരണകൂടമെന്ന- ദേവാലയത്തിലെ ദൈവതുല്യരെ