ജംസ് എച്ച് എസ്സ് പൂങ്കോട്/അക്ഷരവൃക്ഷം/ചെറുക്കാം മുന്നേറാം

ചെറുക്കാം മുന്നേറാം

മഹാമാരിയാം കോറോണയെ
തുരത്തുവാൻ നാമെല്ലാവരും
ഒത്തൊരുമിക്കുന്നു .
മാനവരുടെ മനസുകളടുത്തും,
ശരീരം കോണ്ടകലം പാലിച്ചും
കൊറോണയെ തുരത്തുവാൻ
സജ്ജരായ് മുന്നേറിടാം .
മനസുകളിൽ തിളങ്ങും
നന്മയായി വിളങ്ങിടാം.
ജാതിമത ഭേദമന്യേ മനസുകൊണ്ട്
മാനവർ ഒന്നായീടവേ .
എരിയും വെയിലിൽ പൊരിയും
ജീവനാം കാക്കി കുപ്പായവും ആശാ -
വാർക്കർമാരും ,അമ്മയാം സ്ത്രീജനങ്ങൾ .
രാഗപിഴയുള്ള ഹൃദയമിടുപ്പിനെ ,
ഇമ്പത്തിലാകുന്ന ജീവരക്ഷകർ,
അവർ തൻ ജീവൻ ത്രാസ്സിലാടിടുന്നു .
കൈവണങ്ങാം ഭരണകൂടമെന്ന-
ദേവാലയത്തിലെ ദൈവതുല്യരെ

ശ്രീഹരി .എസ്
8 B ജെംസ് എച് എസ് പൂങ്കോട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത