ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ നല്ല നാളേക്ക് വേണ്ടി...

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs48141 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =നല്ല നാളേക്ക് വേണ്ടി... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്ക് വേണ്ടി...
                                                ജൂൺ 5 ലോക പരിസ്ഥിതി ദിനം .പരിസ്ഥിതി ഉച്ചകോടി ജൂൺ അഞ്ചിനാണ് നടന്നത് .പരിസ്ഥിതിയെ നശിപ്പിക്കുന്നത് നമ്മളാണ് .നാം ഭൂമിയെ മറന്നു ,പുഴകൾ കുളങ്ങൾ തുടങ്ങിയവ നശിപ്പിച്ചു ,നമ്മുടെ അന്തരീക്ഷവായു പോലും നശിപ്പിച്ചു .പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നു .അതുമൂലം മണ്ണിന്റെ വായുസഞ്ചാരം കുറയുന്നു. അപ്പോൾ ചെടികളും ജീവികളും നശിക്കുന്നു .ഫാക്ടറികളിലെ അഴുക്കുവെള്ളം പുഴകളിലേക്ക് ഒഴുക്കി പുഴ വെള്ളം മലിനമാക്കുന്നു.മരങ്ങളെല്ലാം വെട്ടി മുറിക്കുമ്പോൾ നഷ്ടം നമുക്കു മാത്രമല്ല കിളികളുടെയും മറ്റു ജീവികളുടെയും ആവാസവ്യവസ്ഥ കൂടിയാണ് നശിക്കുന്നത് .മണ്ണിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് കൊണ്ട് പെരുകിയത് രോഗങ്ങളാണ്. ഈ രോഗം പടരുന്നത് പരിസ്ഥിതിക്ക് മാത്രമല്ല മനുഷ്യന് കൂടിയാണ് .പരിസ്ഥിതി പ്രശ്നങ്ങളെ ഒഴിവാക്കാം ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി,കിളികൾക്ക്  വേണ്ടി, നമുക്കുവേണ്ടി.....  
ഷഹ്‍മ.പി
3 എ ജി എച്ച് എസ് പെരകമണ്ണ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം