ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/അക്ഷരവൃക്ഷം/കവിത

14:44, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴനോവ്

മുഖം കറുപ്പിച്ച് നിൽക്കുന്ന
ഇരുണ്ട കണ്ണ‍ുകളോട്
മഴ ചൊല്ലി:
ഇനിയെങ്കില‍ുമെന്നെ തുറന്നു വിടണേ.....
ജനൽ പഴ‍ുതില‍ൂടവൾ പലതും കണ്ടു
വായ മ‍ൂടിക്കെട്ടിയതിനാൽ
എല്ലാം ഉള്ളിലൊത‍ുക്കി
വേദനകളെ കടിച്ചമർത്തി
വിതുമ്പി നിൽക്കുക മാത്രം....
യന്ത്രനഖങ്ങളാൽ ക‍ുത്തിക്കീറിയ
ചിതലരിച്ചൊരു പാഴ്‍ചിത്രം പോൽ
വസുധ മൂകശാന്തമായ് തേങ്ങുന്നു.....
കനൽച്ച‍ൂടിനെ ഉള്ളിലൊളിപ്പിച്ച
കരിക്കട്ട പോൽ
അകം വെന്ത്
നീര് വറ്റി
നിറം മാറി
വരണ്ട് വിണ്ടുകീറിപ്പോയവൾ.....
ആർത്തിപൂണ്ട കറുത്ത കൈകൾ
നഖമുനകളാൽ കോറിവരച്ച
ഹൃദയ ഭിത്തിയിൽ
ചോരച്ചാലുകൾ പടരുന്നു.....
വഴിതെറ്റിപ്പോയ സ്വപ്നങ്ങൾ
ദിക്കറിയാതെ
പെരുവഴിയിൽ
തരിച്ചിരിക്കുന്നു.
ഉള്ളുലഞ്ഞ്
കരഞ്ഞ് കേഴുന്നവളേ ,
മാപ്പ് തരിക നീ .....

അനിവേദ എ ആർ
8 A ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത