ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:05, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 ഞാൻ കൊറോണ    

ഹായ്! എന്നെ അറിയാമോ? ഞാനാണ് കൊറോണ അഥവാ കൊവിഡ് 19. പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗം. ഞാനും നിങ്ങളെപ്പോലെ ഈ പ്രകൃതിയിലെ ഒരംഗമാണ്. ഞങ്ങൾ വൈറസുകൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ല. അതു കൊണ്ട് ഏതുവിധേനയും ഞങ്ങൾ ഏതെങ്കിലും ഒരു ജീവിയുടെ ആന്തരാവയവത്തിൻ കയറിപ്പറ്റും.പുറത്തു നിന്നാൽ ഞങ്ങളുടെ കഥ കഴിയും. സോപ്പ്, ഹാൻഡ്വാഷ്, സാനിറ്ററി എന്നിവ എന്റെ ശത്രുക്കളാണ്‌. ഒരാളുടെ ദേഹത്ത് കയറിപ്പറ്റിയാൽ ഞാൻ 14 ദിവസം അനങ്ങാതെയിരിക്കും. അതോടൊപ്പം തന്നെ ഈ വ്യക്തിയിലൂടെ കൂടുതൽ ആളുകളിലേക്ക് കയറാർ ശ്രമിക്കും.എന്നാൽ ചില ശ്രമങ്ങൾ പാഴാകാറുണ്ട്. ശുചിത്വമുള്ള വ്യക്തികളുടെ ശരീരത്തിൽ കയറാൻ എനിക്ക് കഴിയില്ല. ഇപ്പോൾ ഞാൻ വളരെ സങ്കടത്തിലാണ്. ലോക് ഡൗൺ ആയതുകൊണ്ട് എനിക്ക് ആരെയും കിട്ടാറില്ല. ഞങ്ങളുടെ തലമുറകൾ പകുതിയിലേറെ നശിച്ചു.വൈകാതെ ഞാനും ഇല്ലാതെയാവും. ആരും ഭയപ്പെടേണ്ട. ഞങ്ങൾ ഇനി വരില്ല.

യദുകൃഷ്ണ കെ ആർ
1 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം