ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

എത്രയോ സ്വപ്നം കണ്ടു നാം
പൂമ്പാറ്റ പോൽ പാറിപ്പറന്നു നടന്നു നാം
എന്തെല്ലാം ആടി തിമിർത്തു നാം
ഭൂമിയാം മടിത്തട്ട് ആടിയുലച്ചു നാം
ദൈവവചനങ്ങൾ കാറ്റിൽ പറത്തി നാം
സത്യത്തെ കൺകെട്ടി നിർത്തി നാം
മർത്ത്യൻ തന്നെ വലുതെന്ന് പാടി പുകഴ്ത്തി
ബുദ്ധിമാനെന്ന് സ്വയം ഭേരി മുഴക്കി
ജീവജാലങ്ങളെയെല്ലാം തൻകീഴിലാക്കി.
എന്നാലിന്ന് ഇപ്പോൾ തിരിച്ചറിയുന്നു
വെറുമൊരു സൂക്ഷ്മാണുപോലും തൻമീതെയെന്ന്
 

കാർത്തിക് എസ് ഡി
6 D ഗവ. എച്ച് എസ്സ് എസ്സ് ,ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത