ഒരു- മനുഷ്യായുസ്സുകൊണ്ടുണ്ടാക്കി
സങ്കല്പ സൗധങ്ങൾ
ഒന്നൊന്നായി നമ്മൾ തൻ
കൺമുന്നിൽ വീണുടയുമ്പോഴും
ഒരു പുഴുവിൻ വീര്യത്തോടെ
നോക്കിനിൽക്കുന്നു
നമ്മൾ നോക്കിനിൽക്കുന്നു....
യുവതലമുറതൻ- ആശയങ്ങൾക്കായി
കാതോർക്കുന്നു നാം
മഹാമാരിതൻ- അതിജീവനത്തിനായി
ലോകത്തെ അടച്ചിട്ട
കൊറോണയാകും ചങ്ങലയെ
പൊട്ടിച്ചെറിയുവാൻ മനങ്ങൾ കോർത്തിടാം
മനങ്ങൾ കോർത്തിടാം