ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൊമ്പരം

ഹാ ! മഞ്ഞുതുള്ളിയെ നീ ..
ഈ പുൽ നാമ്പുകളെയും ഉമ്മവച്ചീടുന്നുവോ
നിൻ നിർമലമാം ചുംബനമേറ്റ്
തരളിതമാകുന്നുവോ അന്തരംഗം
പുലരൊളി വർണ്ണത്തിൻ സ്പർശനമേറ്റ്
സ്ഫടികമാം നിന്മേനി സ്ഫുരിക്കുന്നുവോ
രാജ്ഞിയാം തൃണത്തിൻ മൗലിയിൽ ചൂടിയ
രത്‌ന കിരീടം പോൽ ശോഭിതമാം നിൻ വദനം
നിൻ ശോഭ മെല്ലെ മായുന്നുവോ
നിൻ യാത്രക്കിത്ര തിടുക്കമോ
നിൻ വേർപാടിത്ര വേദനയോ
എൻ മൗനവും നീ കവർന്നിതോ
നിൻ ജന്മം ഇത്ര ക്ഷണികമോ
നിൻ വേർപാട് എൻ നൊമ്പരമായി ..
 

അനാമിക എ എസ്
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത