ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം
<poem>

ഓണക്കളിക്കതാ മുത്തശ്ശിയമ്മയും, പേരക്കിടാങ്ങളുമൊത്തുകൂടി.

എൺപത് പിന്നിട്ട മുത്തശ്ശനും ചേർന്നു, പന്തു കളിച്ച് രസിച്ചീടുന്നു.

ഇക്കളിയെല്ലാമേ നോക്കിച്ചിരിക്കുന്നു- ദൂരെക്കുപെക്ഷിച്ച ആട്ടുകല്ലും.

അമ്മിയുരലുകൾ തമ്മിൽ പറയുന്നു, നമ്മളെ സ്നേഹിച്ചതിന്റെ ഫലം.

മുട്ടും തടവിയിരിപ്പു യുവതിയാം- മമ്മിയും, കുടവയറനാം ഡാഡിയും.

കുംഭയും തടവി, നടുവും തിരുമി, നിശ്വാസമോടെയിരുന്നീടുന്നു.

ഇക്കുട്ടരെയുമേ നോക്കിച്ചിരിക്കുന്നു, മിക്സിയും, ഗ്രൈന്ററും, വാഷിംഗ് മിഷീനും,

ടിവിയും, ഓവനും ഒന്നിച്ചു ചൊല്ലുന്നു, നമ്മളെ സ്നേഹിച്ചതിന്റെ ഫലം.

മരിയമോൾ ബിനോയ്‌
6 ബി ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത